Foto

തീരമേഖല മാനേജ്മെൻറ് പ്ലാൻ - അഭിപ്രായങ്ങൾ നൽകാൻ മതിയായ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

തീരമേഖല മാനേജ്മെൻറ് പ്ലാൻ - അഭിപ്രായങ്ങൾ നൽകാൻ മതിയായ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

2019 ലെ തീര നിയന്ത്രണ വിജ്ഞാപനതോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന കരട് മാപ്പിലെ വിവരങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് തീരമേഖല പരിപാലന അതോറിറ്റി തദ്ദേശ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുള്ള അറിയിപ്പിൻറെ സമയപരിധി കോവിഡ് പശ്ചാത്തലത്തിൽ ദീർഘിപ്പിച്ച് നൽകണമെന്നും വിഷയം ബാധിക്കുന്ന എല്ലാവർക്കും കരട് മാപ്പ് പരിശോധിക്കാനും അഭിപ്രായങ്ങൾ അറിയിക്കുവാനും അവസരം നൽകണമെന്നും കെഎൽസിഎ സംസ്ഥാനസമിതി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കരട് മാപ്പ് പൊതുജനങ്ങൾക്കിടയിൽ മതിയായ പരസ്യം നൽകി അഭിപ്രായങ്ങൾ ശേഖരിക്കണമെന്നാണ് മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്. കായൽ ദ്വീപുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടി ഉൾക്കൊള്ളുന്ന മാപ്പ് ആയതിനാൽ പരിശോധനയ്ക്കായി കൂടുതൽ സമയം നൽകണം.  പുതിയ കരട് മാപ്പിൽ പൊക്കാളി പാടങ്ങൾ CRZ IB ൽ ആണ് ഉൾപ്പെടുത്തി കാണുന്നത്. അത് പ്രദേശത്ത് തദ്ദേശവാസികളുടെ ഭവനനിർമ്മാണ നിയന്ത്രണം കൂടുതൽ ഗുരുതരമാക്കും. കൂടാതെ ടൂറിസത്തിന് അമിതമായ അവസരങ്ങൾ നൽകി തീരം വാണിജ്യ വൽക്കരിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങളിൽ വിശദമായ അഭിപ്രായരൂപീകരണം ആവശ്യമുണ്ട് എന്ന് പ്രസിഡണ്ട് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ നൽകിയ കത്തിൽ സൂചിപ്പിക്കുന്നു.

Foto

Comments

leave a reply

Related News