Foto

ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം; കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു

ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം;

കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു
 

കൊച്ചി: ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ച് പാവനമായി ആചരിച്ചുപോരുന്ന ദിവസമാണ് ജൂലൈ 3 ദുക്‌റാന, സെന്റ് തോമസ് ദിനം.  ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്നേദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയും ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍  കേരള, എം.ജി, കാലിക്കറ്റ് - ടൈംടേബിള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ 3-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കണമെന്ന് കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.  


ക്രൈസ്തവസമൂഹത്തിലെ വിദ്യാര്‍ഥികളുടെ മതപരമായ അവകാശം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഉത്തരവാദിത്തമുണ്ട്. അന്നേ ദിവസത്തെ പരീക്ഷകള്‍ മാറ്റിവച്ച് അതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് കെസിബിസി പ്രസിഡന്റ്, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ യൂണിവേഴ്‌സിറ്റി അധികൃതരോടും ആവശ്യപ്പെട്ടു.



ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.


Secretariat Kerala Catholic Bishops' Council'

 

Pastoral Orientation Center ( P O C )
PB No 2251,Palarivattom, Kochi - 682025
Tel: 91 - 484 - 2805722, 2805815, Fax 0484 2806214
Visit our official Website:

Comments

leave a reply

Related News