Foto

ഒഴിവനുസരിച്ചുള്ള പി എസ് സി പട്ടിക - സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ എൽ സി എ

ഒഴിവനുസരിച്ചുള്ള പി എസ് സി പട്ടിക - സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ എൽ സി എ

പ്രതീക്ഷിക്കുന്ന ഒഴിവുകളിൽ നിന്ന് കൂടുതലായി പി എസ് സി പട്ടിക തയ്യാറാക്കിയിരിക്കുന്നത് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ശുപാർശയെ തുടർന്ന് പിന്നാക്ക വിഭാഗങ്ങൾക്കുള്ള അവസരം നഷ്ടം ഒഴിവാക്കാനാണ്. ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് 2000 ത്തിന് മുമ്പുള്ള കാലയളവിലെ 9 വർഷത്തെ മാത്രം കണക്കുകൾ പരിശോധിച്ചതിൽ 4370 തൊഴിലവസരങ്ങൾ സംവരണ പ്രകാരം ലഭിക്കേണ്ടിയിരുന്നത്  നഷ്ടമായി എന്ന് 2001 നവംബർ മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ നിരവധി പിന്നാക്ക വിഭാഗങ്ങളുടെ തൊഴിലവസരങ്ങൾ ഭാവിയിലെങ്കിലും നഷ്ടമാകാതിരിക്കുന്നതിനാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത്, ലത്തീൻ സമുദായത്തിൻറെത് ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന്  കേരള സംസ്ഥാന സബോർഡിനേറ്റ് സർവ്വീസ് ചട്ടങ്ങളിൽ 14ഇ കൂട്ടിച്ചേർത്തത്. സംവരണപ്രകാരം ഓരോ വിഭാഗത്തിനും അനുവദിച്ചിരിക്കുന്ന എണ്ണത്തിന്റെ 5 ഇരട്ടിയിൽ കുറയാതെ എണ്ണം ഉദ്യോഗാർത്ഥികൾ റാങ്ക് പട്ടികയിൽ ഉണ്ടാകണം എന്ന് നിഷ്കർഷിക്കുന്നത് ഇത് പ്രകാരമാണ്. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ എണ്ണം കുറയ്ക്കുമ്പോൾ, കട്ട് ഓഫ് മാർക്ക് കുറയുകയും, സപ്ലിമെൻററി ലിസ്റ്റിൽ പോലും ആവശ്യത്തിന് സംവരണ വിഭാഗക്കാർ ഇല്ലാതെ വരികയും ചെയ്യുന്നത് വഴി പിന്നാക്കവിഭാഗങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകും.

പിന്നാക്കവിഭാഗങ്ങൾക്ക് അവസരം നഷ്ടം ഉണ്ടാകാതിരിക്കണമെങ്കിൽ ഇത്തരത്തിൽ അധികം എണ്ണ ഉദ്യോഗാർഥികളുടെ പട്ടിക അനിവാര്യമാണ്. പട്ടികയിൽ ആളുകളുടെ എണ്ണം കൂടുന്നത് കൊണ്ട് നിയമനം ആഗ്രഹിക്കുന്നവർ സർക്കാരിനെതിരെ സമരം ചെയ്യുന്നുവെന്ന കാരണം പറഞ്ഞ് പട്ടിക ചെറുതാക്കിയാൽ, സംവരണ വിഭാഗങ്ങൾക്ക് അവസരം നഷ്ടമുണ്ടാകും. മാത്രമല്ല ലിസ്റ്റുകൾ പ്രാബല്യത്തിലില്ലാതെ വരുമ്പോൾ താൽക്കാലിക നിയമനങ്ങളിലൂടെ ഇഷ്ടക്കാരെ നിയമിക്കുന്ന സാഹചര്യവും കൂടുതലായി ഉണ്ടാവും. അതുകൊണ്ട് പി എസ് സി റാങ്ക് പട്ടികകളിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പുനപരിശോധിക്കണം. സംവരണവിഭാഗങ്ങൾക്കുളള അവസരം നഷ്ടമാകുന്ന ഒരു നടപടിയും ഉണ്ടാകരുത്.

Foto

Comments

leave a reply

Related News