Foto

ഉക്രൈനിലെ റഷ്യൻ ആക്രമണം: റഷ്യൻ എംബസ്സിയില്‍ നേരിട്ടെത്തി പാപ്പ ആശങ്ക അറിയിച്ചു

ഉക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ ദയനീയ സാഹചര്യം കണക്കിലെടുത്ത് പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള റഷ്യൻ എംബസ്സിയില്‍ നേരിട്ടെത്തി പാപ്പ ആശങ്ക അറിയിച്ചു. റഷ്യ ഫെഡറേഷൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യോഗിക കാര്യാലയമായ എംബസ്സിയിൽ വെള്ളിയാഴ്‌ച (25/02/22) രാവിലെയാണ് ഫ്രാൻസീസ് പാപ്പ എത്തിയതെന്ന് വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിന്റെ, മേധാവി മത്തേയൊ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലേക്കുള്ള വലിയ വീഥിയായ വിയ ദെല്ല കൊൺചിലിയത്സിയോനെയിലാണ് ഈ എംബസ്സി സ്ഥിതി ചെയ്യുന്നത്. കാര്‍ മുഖാന്തിരം എംബസ്സിയിൽ എത്തിയ പാപ്പാ മുപ്പതു മിനിറ്റോളം അവിടെ ചെലവഴിച്ചു.

സായുധാക്രമണം അരുതെന്നും സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നും പാപ്പ നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു. മാർച്ച് 2 വിഭൂതി ബുധനാഴ്ച സമാധാനത്തിനായുള്ള ഉപവാസദിനമായി ആചരിക്കാനും പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇക്കഴിഞ്ഞ, ഇരുപത്തിനാലാം തീയതിയാണ് (24/02/22) റഷ്യ ഉക്രൈയിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. വൻ നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ അനേകം സൈനികരും സാധാരണക്കാരുമാണ് സംഘര്‍ഷത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 

Comments

leave a reply

Related News