Foto

മാര്‍ച്ച് 2: ഉക്രൈനുവേണ്ടി പ്രാര്‍ത്ഥനദിനം

ഫാ. എബ്രഹാം ഇരിമ്പിനിക്കൽ,

ഫെബ്രുവരി 25-ാം  തീയതി വെള്ളിയാഴ്ച  ഉച്ചക്ക് റഷ്യന്‍ എംബസിയിലേക്ക് നേരിട്ടെത്തി  അരമണിക്കൂറിലധികം സമയം ലോകത്തിന്റെ ആത്മീയ ആചാര്യന്‍ ഫ്രാന്‍സിസ് പാപ്പാ സമാധാനത്തിനു വേണ്ടി സംസാരിച്ചു. വിയ ഡെല്ല കോണ്‍ചിലിയസിയോണെയിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടത്തുകയായിരുന്നു. റഷ്യന്‍ അധിനിവേശം ഫെബ്രുവരി 24ന് ആരംഭിക്കുന്നതിനു മുന്‍പേ തന്റെ ഹൃദയത്തില്‍ നിറയുന്ന കടുത്ത ദുഃഖം ഫ്രാന്‍സിസ് പാപ്പാ ബുധനാഴ്ചയിലെ പൊതു ദര്‍ശന സമയത്ത് പ്രസ്താവിച്ചിരുന്നു. 'രാഷ്ട്രിയ അധികാരമുള്ളവര്‍ ദൈവത്തിനു മുന്‍പില്‍ തങ്ങളുടെ മനസ്സാക്ഷി പരിശോധിക്കണം, സമാധാനത്തിന്റെ ദൈവമാണ്, യുദ്ധത്തിന്റെ അല്ല ', പാപ്പാ പറഞ്ഞു. വിശ്വാസികളും ആവിശ്വാസികളുമായ ഏവരും മാര്‍ച്ച് രണ്ടാം തീയതി ഉക്രൈനുവേണ്ടി ഉപവസിക്കാനും പ്രാര്‍ത്ഥിക്കാനും മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിന്റെ രാജ്ഞി യുദ്ധവെറിയില്‍ നിന്നും ലോകത്തെ രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Foto
Foto

Comments

  • 01-03-2022 10:40 AM

    Good

leave a reply

Related News