Foto

ഫാ. റോബർട്ടോയുടേത് രക്തസാക്ഷിത്വം: കുത്തേറ്റു മരിച്ച വൈദികനെ സ്മരിച്ച് പാപ്പ

റോം: ചൊവ്വാഴ്ച ഇറ്റലിയിലെ കോമോയില്‍ കുത്തേറ്റു മരിച്ച ഫാ. റോബർട്ടോ മൽഗെസിനിയുടെത് രക്തസാക്ഷിത്വമായിരുന്നുവെന്നും ദരിദ്രരോടുള്ള സ്‌നേഹത്തിന്റെ അദ്ദേഹത്തിന്റെ സാക്ഷ്യത്തിന് ദൈവത്തെ സ്തുതിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ മന്ദിര സമുച്ചയത്തിലെ സാന്‍ ദമാസോ ചത്വരത്തില്‍ ബുധനാഴ്ചത്തെ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. റോബർട്ടോയ്ക്കും ദരിദ്രര്‍ക്കും പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച എല്ലാ വൈദികരെയും സന്യസ്ഥരെയും അല്‍മായരെയും സ്മരിച്ചു ഒരു നിമിഷം പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോട് കൂടിയാണ് വൈദികന്‍ താമസിച്ചിരുന്ന സാൻ റോക്കോ ഇടവകയ്ക്ക് സമീപമാണ് വൈദികന് നേരെ ആക്രമണമുണ്ടായത്. ഫാ. റോബർട്ടോയില്‍ നിന്ന്‍ സഹായം സ്വീകരിച്ചിട്ടുള്ള ടുണീഷ്യയിൽ നിന്നുള്ള അഭയാര്‍ത്ഥിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം തന്നെ വൈദികനെ അനുസ്മരിച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഓസ്കാർ കാന്റോണിയുടെ നേതൃത്വത്തില്‍ നഗരത്തിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.

Comments

leave a reply

Related News