Foto

ബി.ടെക് ലാറ്ററൽ എൻട്രി; ഇപ്പോൾ അപേക്ഷിക്കാം 

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. LBS വെബ്സൈറ്റ് മുഖാന്തിരം,ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്  ജൂൺ 16 വരെ സമയമുണ്ട്.

 

ആർക്കൊക്കെ പ്രവേശന പരീക്ഷയെഴുതാം

 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ്  ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ  സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/  AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക് എന്നീ 

യോഗ്യതകൾ നേടിയവരായിരിക്കണം. ഇതു കൂടാതെ +2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവർക്കും അപേക്ഷിക്കാം.   

 

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ചു നടക്കുന്ന പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം . നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസ്സായ അപേക്ഷാർത്ഥികൾക്ക്, ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാനവസരമുണ്ട്.  

 

വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://lbsapplications.kerala.gov.in/btechlet2024/

Comments

leave a reply

Related News