Foto

ആയുധക്കച്ചവടം നിർത്തൂ: യു.കെ മെത്രാൻ സമിതി

ആയുധക്കച്ചവടം നിർത്തൂ: യു.കെ മെത്രാൻ സമിതി
 

വത്തിക്കാൻസിറ്റി: സംഘർഷങ്ങൾ ആളിക്കത്തിച്ചു കൊണ്ടും നിർബന്ധിതമായ കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ടും ലോകമൊട്ടാകെ പടരുന്ന ആയുധക്കച്ചവടങ്ങൾക്ക് അറുതിയുണ്ടാകണമെന്ന് യു.കെ.യിലെ കത്തോലിക്കാ മെത്രാൻ സമിതി.
ലണ്ടനിൽ വിപുലമായ ആയുധ പ്രദർശനം നടക്കാനിരിക്കെയാണ് മെത്രാൻ സമിതിയുടെ ഈ പ്രസ്താവന. ഇംഗ്ലണ്ട്, വെയിൽസ്, സ്‌ക്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെ സമിതിയാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.
ഏറെ ലാഭകരവും ഏറെ മാരകവുമായ ആയുധക്കച്ചവടത്തിൽ നിന്ന് എല്ലാ രാജ്യങ്ങളും പിന്തിരിയണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന ഈ പ്രസ്താവനയിൽ ബിഷപ്പുമാർ അനുസ്മരിച്ചിട്ടുണ്ട്. ആയുധക്കച്ചവടത്തിൽ നിന്ന് വൻലാഭം ലഭിക്കുമായിരിക്കാം. പക്ഷെ അത് ചോര പുരണ്ട പണമാണ്. അതും നിഷ്‌ക്കളങ്കരുടെ രക്തം പുരണ്ട പണം. പ്രസ്താവനയിൽ പറയുന്നു.
സെപ്തംബർ 14, 15, 16, 17 തീയതികളിലാണ് ലണ്ടനിൽ ആയുധ പ്രദർശനമേള നടക്കുന്നത്. 1500-ഓളം ആയുധ നിർമ്മാണ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. 2020-ൽ മാത്രം അമേരിക്ക വാങ്ങിയത് 778 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയെക്കാൾ മൂന്ന് മടങ്ങ് കൂടുതലാണിത്.

 

Video Couresy: VICE

 

Comments

leave a reply

Related News