ഡോ. ഡെയ്സൻ പാണേങ്ങാടൻ
സി.എസ്.ഐ.ആർ യു.ജി.സി.നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) യുടെ വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഏപ്രിൽ 10 ന് വൈകുന്നേരം 5.00 വരെ രജിസ്റ്റർ ചെയ്യാനവസരമുണ്ട്.2023 ജൂൺ 6,7 ,8 തീയതികളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും, പരീക്ഷക്കുണ്ടാകുക.
അപേക്ഷാ ക്രമം
വെബ് സൈറ്റിലെ ഹോം പേജിൽ കാണുന്ന CSIR UGC NET Exam രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത്, ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ഇതു കഴിഞ്ഞാൽ submit ൽ ക്ലിക്ക് ചെയ്യാം. കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത്, ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് പിന്നീടുള്ള റഫറൻസിന് ഉപകാരപ്രദമായിരിക്കും. .
അപേക്ഷ സമർപ്പണത്തിന്
https://csirnet.nta.nic.in/csir-net-december-2022-june-2023-registration/
Comments