Foto

സി.എസ്.ഐ.ആർ.:- യു.ജി.സി നെറ്റ് (DECEMBER); ഇപ്പോൾ അപേക്ഷിക്കാം

സി.എസ്.ഐ.ആർ.:- യു.ജി.സി നെറ്റ് (DECEMBER) രജിസ്ട്രേഷന് ഇപ്പോൾ അപേക്ഷിക്കാം.നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, ഡിസംബർ 30 വരെയാണ്, രജിസ്റ്റർ ചെയ്യാനവസരം.പരീക്ഷയ്ക്ക് ഓൺലൈൻ ആയാണ് , രജിസ്ട്രേഷൻ നടത്തേണ്ടത്. പിഴയോടുകൂടി ഒരു ദിവസം കൂടി അപേക്ഷിക്കാൻ അവസരം ഉണ്ട്. ജനുവരി 1, 2 തീയതികളിൽ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. 

 

രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് CSIR-UGC NET പരീക്ഷ.

 

അപേക്ഷാ ക്രമം

അപേക്ഷിക്കാൻ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹോം പേജിൽ കാണുന്ന CSIR UGC NET Exam 2024 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ഇതു കഴിഞ്ഞാൽ submit ൽ ക്ലിക്ക് ചെയ്യാം. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുന്നത്, പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്രദമാകും.

 

പരീക്ഷ

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്, നടക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും. 2025 ഫെബ്രുവരി 16 മുതൽ 28 വരെ തീയതികളിൽ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

 

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

https://www.nta.ac.in

https://csirnet.nta.ac.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com 

Comments

leave a reply

Related News