Foto

ജില്ലാ കലക്ടര്‍ക്കൊപ്പം ഇന്റേര്‍ണ്‍ഷിപ്പ് 

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം. കോഴിക്കോട് കളക്ട്രേറ്റ് തുടങ്ങി വെച്ചിരിക്കുന്ന ഈ 
പ്രോഗ്രാമിലേക്ക് നിലവില്‍ ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം. 

സര്‍ക്കാര്‍ ഭരണസംവിധാനങ്ങളെ അടുത്തറിയാനും സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യം വെച്ചുള്ള പരിപാടിയില്‍ സമൂഹ്ത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരമുണ്ടാകും. വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്‌ന പരിഹാരത്തിനുമുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. 

ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം ലിങ്ക് പൂരിപ്പിച്ചു നല്‍കണം. 
https://forms.gle/Fk3cPMM2uSK6takBA 

ഫെബ്രുവരി 10 വരെയാണ് , അപേക്ഷ സമര്‍പ്പിക്കാനവസരം. നാല് മാസം 
ദൈര്‍ഘ്യമുള്ള ഇന്റേര്‍ണ്‍ഷിപ്പ് 
പ്രോഗ്രാമിന് സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരിക്കില്ല.അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കുന്നതാണ്. നിലവിലെ ധാരണ പ്രകാരം, പുതിയ ബാച്ച് ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്കുള്ള ലിങ്ക്
 https://drive.google.com/file/d/1sLZnSEFrRB8z-gVMoX0oKI4aZvM3_SMO/view?usp=sharing 

ഫോണ്‍
 9847764000
 04952370200 

മെയില്‍
 projectcellclt@gmail.com 

Comments

leave a reply

Related News