Foto

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി സിമ്പോസിയം സംഘടിപ്പിച്ചു


കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായി പുനരൈക്യ ശതാബ്ദി സിമ്പോസിയം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച സിമ്പോസിയം സെമിനാർ  സീറോ മലങ്കര മൂവാറ്റുപുഴ മുൻ മെത്രാപ്പോലീത്ത എബ്രഹാം മാർ ജൂലിയോസ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ  അധ്യക്ഷതയിൽ നടത്തപ്പെട്ട സിമ്പോസിയത്തിൽ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, സന്ദേശം നൽകി.  വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മോഡറേറ്ററായിരിന്നു. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, റവ. ഡോ. സണ്ണി കൊക്കരവാലയിൽ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, ഫാ. ബൈജു മുകളേൽ, റവ. ഡോ. ബിജോ കൊച്ചാദംപള്ളിൽ, ഫാ. ബെന്നി ചേരിയിൽ, റവ. ഡോ. മത്തായി കടവിൽ, റവ. ഡോ. ജോൺ ചേന്നാകുഴി, ഫാ. ബോബി ചേരിയിൽ എന്നിവർ വിഷയാവതരണം നടത്തി.  ഗീവർഗീസ് മാർ അപ്രേം എന്നിവർ ഗീവർഗീസ് മാർ അപ്രേം എന്നിവർ1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമിൽനിന്നും ഉണ്ടായത്. ഇതിനെത്തുടർന്നാണ് ക്‌നാനായ മലങ്കര സമൂഹത്തിൽ പുനരൈക്യശ്രമങ്ങൾ ഊർജിതമായത്. റോമിൽ നിന്നും പുനരൈക്യപ്പെടുന്നവർക്കായി മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതിൽ ക്‌നാനായ സമുദായത്തിന്റെ പ്രത്യേകിച്ച് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ വലിയ പരിശ്രമങ്ങൾ ഉണ്ടായിരുന്നു.  ശതാബ്ദിയാചരണം ഓഗസ്റ്റ് 29 ന് സമാപിക്കും.
 

Comments

leave a reply

Related News