കൊച്ചി: സീറോ-മലബാര്‍ ഫരിദാബാദ് (ഡല്‍ഹി) രൂപതയുടെ ലാഡോസരായി അന്ധേരിയാ മോഡ് ലിറ്റില്‍ ഫ്‌ളവര്‍ ഇടവക ദേവാലയം ജൂലൈ 12 രാവിലെ 10ന് അപ്രതീക്ഷിതമായി നശിപ്പിക്കപ്പെട്ട സംഭവം അതീവ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ പ്രസ്താവനയില്‍ അറിയിച്ചു.പള്ളിക്ക് ഇഷ്ടദാനമായി ലഭിച്ച സ്ഥലത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് താത്ക്കാലിക ഷെഡ്ഡായി നിര്‍മ്മിച്ച് ഉപയോഗിച്ചു വന്നിരുന്ന ദേവാലയം കഴിഞ്ഞ പത്തുവര്‍ഷമായി നാന്നൂറിലധികം കുടുംബങ്ങളുടെ ആത്മീയഅജപാലനാവശ്യങ്ങള്‍ നിറവേറ്റി വരികയായിരുന്നു. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിഷേധവും, രൂപതാദ്ധ്യക്ഷനായ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിനോടും വൈദിക-വിശ്വാസി സമൂഹത്തോടുള്ള പിന്തുണയും അറിയിക്കുകയും പ്രശ്നത്തിന് നീതിപൂര്‍വ്വകമായ പരിഹാരം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Comments