തിരുവനന്തപുരം: രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. വയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഈ വൈദികൻ്റെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആദിവാസികളുടെ ഉന്നമനത്തിലൂടെ ദുർബല വിഭാഗങ്ങളെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ്അദ്ദേഹം ശ്രമിച്ചിരുന്നത്. ജയിൽവാസം അദ്ദേഹത്തിന് നൽകിയത് കോവിഡ് രോഗവും മരണവുമാണ്. തൻ്റെ നിരപരാധിത്വം തെളിയിക്കുവാൻ നടത്തിയ നിയമപോരാട്ടം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം യാത്രയാകുന്നത് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സമൂഹത്തിന് വേദന ഉളവാക്കുന്നു. അദ് ദേഹത്തിന് ജാമ്യം നിഷേധിച്ചത് ഏറെ വേദനിപ്പിച്ചു. വൈകി കിട്ടുന്ന നീതി നീതി നിഷേധമാണന്ന കാര്യം ഫാ. സ്റ്റാൻ സ്വാമിയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുമ്പോഴും ജാമ്യം പോലും കിട്ടാതെയാണ് അദ്ദേഹം യാത്രയാകുന്നത് നമ്മെ നടുക്കുന്നു. ജസ്യൂട്ട് സമൂഹത്തോടും അദ്ദേഹത്തിൻ്റെ ബന്ധു മിത്രാദികളോടും അദ് ദേഹത്തിൻ്റെ സുഹൃത്തുക്കളായ ദുർബല വിഭാഗങ്ങളോടും അ നുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു
Comments
Varghese Abraham
Who will understand the ocean of mercy of the Creator is now a desert!! A big salute to the departed soul.