വയോധികരായ വൈദികർ ഓർമ്മകളുടെ ജ്വാലകൾ കൈമാറേണ്ടവർ: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി : നിങ്ങൾ വാർധക്യത്തിന്റെ ഒരു കാലഘട്ടത്തിൽ ജീവിക്കുകയാണ്. അതൊരു രോഗാവസ്ഥയല്ല, മറിച്ച് അത് നിങ്ങളുടെ അവകാശമാണ്- ഇറ്റലിയിലെ ലൊബാർദിയിലെ വയോധികരും രോഗികളുമായ വൈദികർക്കുള്ള കത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു.
കാരവാഗ്ഗിയോയിൽ ആ പ്രദേശത്തെ മെത്രാന്മാരുമൊത്തുള്ള വയോധികരായ വൈദികരുടെ സമ്മേളനത്തിനായി അയച്ച കത്തിലാണ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിശുദ്ധഗ്രന്ഥത്തിലെ ശിമയോനെയും അന്നായെയും പാപ്പ അനുസ്മരിച്ചു. അവർക്ക് പ്രായാധിക്യമായപ്പോഴാണ് സുവിശേഷം അവരുടെ ജീവിതത്തിലേക്ക് കടന്നുചെന്നത്. ഉണ്ണിയേശുവിനെ കൈകളിലെടുത്തുകൊണ്ട് അവർ കാരുണ്യത്തിന്റെ വിപ്ലവത്തെക്കുറിച്ച് പ്രഘോഷിച്ചു. ഓർമ്മകളുടെ ജ്വാലകൾ ഇളംതലമുറകൾക്ക് നിങ്ങൾ കൈമാറണം. എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എനിക്ക് കുറച്ച് പ്രായമേറെയുണ്ട്. ഞാൻ കുറച്ച് രോഗിയുമാണ്. എന്നാൽ അത്രയും രോഗാവസ്ഥയിലുള്ളയാളല്ല ഞാൻ - പാപ്പ പറഞ്ഞു. മിലാനിലെ ആർച്ചുബിഷപ്പ് മരിയേ ഡെൽപ്പിനി ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇറ്റലിയിൽ കോവിഡ് മഹാമാരിയുടെ നാളുകളിൽ മരണമടഞ്ഞ 300 വൈദികരിൽ 92 പേരും ലൊബാർദി പ്രദേശത്തു നിന്നുള്ളവരായിരുന്നു.
Video Courtesy : Rome Reports
Comments