Foto

മത്സ്യമേഖലയിലെ പണിമുടക്ക്: കെആർഎൽസിസി പിന്തുണക്കും.

 

മത്സ്യമേഖല സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട്  2022 മെയ് 23 മത്സ്യമേ ഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കിനെ കെആർഎൽസിസി പിന്തുണക്കും.കേരളത്തിലെ മത്സ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. കടലും തീരവും കടൽ വിഭവങ്ങളും മത്സ്യത്തൊഴിലാളികൾക്ക് അന്യമാക്കുന്ന നിയമങ്ങളും പരിപാടികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദയാരഹിതമായി നടപ്പിലാക്കുകയാണ്. ഇന്ധന വില നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നത് മത്സ്യബന്ധനം അപ്രായോഗികമാക്കുന്നു. സർക്കാർ നിഷേധാന്മകമായ നിലപാടാണ് ഈ മേഖലയോട് പുലർത്തുന്നത്. മത്സ്യ ലഭ്യതക്കുറവ്, തീര ശോഷണം തുടങ്ങി നിരവധി വിഷയങ്ങൾ മൂലം മത്സ്യമേഖല അനുദിനം പട്ടിണിയിലാവുകയാണ്. ഉചിതമായ സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള  അടിയന്തരമായ സംരക്ഷണ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥരാണ്.

മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനകൾ യോജിച്ച്രൂപം നല്കിയിട്ടുള്ള  കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ഈ സമരം വിജയിപ്പിക്കുന്നതിനാവശ്യമായ സർവ്വവിധ സഹായങ്ങളും എല്ലാ തലത്തിലും ലഭ്യമാക്കണമെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ആവശ്യപ്പെട്ടു.

Foto

Comments

leave a reply

Related News