Foto

സമാധാന പ്രാര്‍ത്ഥന നടത്തി 

        തിരുവല്ല : റഷ്യ യുക്രൈന്‍ രാജ്യങ്ങള്‍ തമ്മിലുണ്ടായ യുദ്ധസമാനമായ സാഹചര്യത്തില്‍ ഈ രാജ്യങ്ങള്‍ക്കിടയില്‍ ശാന്തിയും ഐക്യവും ഉണ്ടാകുവാന്‍ തിരുവല്ല അതിരൂപത എം.സി.വൈ.എം, എം.സി.എ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലോക സമാധാന പ്രാര്‍ത്ഥന നടത്തി. സെന്റ് ജോണ്‍സ് മെത്രാപോലീത്തന്‍ ദേവാലയ അങ്കണത്തില്‍ വെച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനയില്‍ അതിരൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് പിതാവ് സമാധാന സന്ദേശം നല്‍കി. യുദ്ധത്തിന്റെ ഭീകരതയില്‍  വേദനിക്കുന്ന യുക്രൈന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചേര്‍ന്ന് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശാന്തിയും സമാധാനവും പുനസ്ഥാപിക്കുവനുള്ള ഉദ്യമങ്ങളില്‍ പങ്കുകാര്‍ ആവാനും പിതാവ് ആഹ്വാനം ചെയ്തു. നോമ്പിന്റെ കാലം അനുരഞ്ജനത്തിന്റെ കാലമാണ് എന്ന്  സമാധാനത്തിനായി നമ്മള്‍ പ്രാര്‍ത്ഥനപ്പൂര്‍വം ഒരുങ്ങണം എന്നും അഭിവന്ദ്യ പിതാവ് ഓര്‍മിപ്പിച്ചു. കരുണയുടെ ജപമാല പ്രാര്‍ത്ഥനയ്ക്ക് ബഹു. സിസ്റ്റേഴ്‌സ് നേതൃത്വം നല്‍കി. തിരുവല്ല അതിരൂപതയുടെ എം സി വൈ എം ജനറല്‍ സെക്രട്ടറി സാംമോന്‍ ബാബു സ്വാഗതം അറിയിച്ചു.തുടര്‍ന്ന് എം.സി.വൈ.എം അതിരൂപതാ ഡയറക്ടര്‍ ഫാദര്‍ എബ്രഹാം തൈപ്പറമ്പില്‍  ആമുഖസന്ദേശം നടത്തി.യൂണിറ്റ് പ്രസിഡന്റ്  ജനു ജോണ്‍ സമാധാന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. അതിരൂപതയുടെ എം സി എ പ്രസിഡന്റ് ശ്രീ. ജിനു ഏവര്‍ക്കും നന്ദി അറിയിച്ചു. കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുനക്കുളം, ഫാ ജെറോം പുളിക്കല്‍, എം സി വൈ എം, എം സി എ അതിഭദ്രാസന യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Foto

Comments

leave a reply