Foto

നൈജീരിയയിൽ സഹായമെത്രാനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ  സഹായമെത്രാനെ തട്ടിക്കൊണ്ടുപോയി
 

റോം: ദക്ഷിണ പൂർവ്വ നൈജീരിയയിൽ ഓവരിയിലെ സഹായ മെത്രാൻ മോസസ് ചിക്‌വെയെ  അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയി.
ഞായറാഴ്ച രാത്രിയാണ് ബിഷപ്പിനെ ഡ്രൈവറോടൊപ്പം തട്ടിക്കൊണ്ടു പോയത്. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ പിന്നീട് ഓവരി  അസംപ്താ കത്തീഡ്രലിനു സമീപം കണ്ടെത്തി.
നേരത്തെ ഒരു വൈദികനെ അക്രമികൾ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. 2020 ഡിസംബർ 15നാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്.

 

Foto
Foto

Comments

leave a reply

Related News