Foto

ബിഷപ് യൂ ഹ്യൂങ്-സിക് വൈദികര്‍ക്കായുള്ള തിരു സംഘം അധ്യക്ഷന്‍

ബിഷപ് യൂ ഹ്യൂങ്-സിക്
വൈദികര്‍ക്കായുള്ള തിരു
സംഘം അധ്യക്ഷന്‍

കര്‍ദ്ദിനാള്‍ ബനിയാമീനോ സ്‌തേലയുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു

വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയി കൊറിയയിലെ ഡേജിയോണ്‍ ബിഷപ് ഡോ. ലാസര്‍ യൂ ഹ്യൂങ്-സികിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഓഗസ്റ്റ് 18 ന് എണ്‍പത് വയസ്സ് തികയുന്ന ഇപ്പോഴത്തെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ബനിയാമീനോ സ്‌തേലയുടെ രാജി സ്വീകരിച്ചശേഷമാണ്് 69 കാരനായ ബിഷപ് ഡോ. ലാസര്‍ യൂ ഹ്യൂങ്-സികിനെ നിയമിച്ചത്.പുതിയ അധ്യക്ഷന്‍  അധികാരമേല്‍ക്കുന്നതുവരെ കര്‍ദിനാള്‍ സ്‌തേല ചുമതല വഹിക്കണമെന്ന് മാര്‍പാപ്പയുടെ ഉത്തരവില്‍ പറയുന്നു .

2003 ല്‍ ഡേജിയോണ്‍ രൂപതയുടെ സഹമെത്രാനായ ഡോ. ലാസര്‍ യൂ ഹ്യൂങ്-സിക് രണ്ട് വര്‍ഷത്തിന് ശേഷം പൂര്‍ണ്ണ ഉത്തരവാദിത്തമുള്ള ബിഷപ് ആയി. കൊറിയന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയിലെ സമാധാന സമിതിയുടെ തലവനെന്ന നിലയില്‍ നാല് തവണ അദ്ദേഹം ഉത്തര കൊറിയ സന്ദര്‍ശിച്ചത് അന്താരാഷ്ട്ര വാര്‍ത്തയായിരുന്നു. 2014 ഓഗസ്റ്റില്‍ മാര്‍പ്പാപ്പയുടെ കൊറിയ സന്ദര്‍ശനം വന്‍ വിജയമാക്കിയതില്‍ ഡേജിയോണ്‍ രൂപതാധ്യക്ഷന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.

പുതിയ പ്രീഫെക്ട്  വരുമെന്ന പ്രചാരണം കുറേക്കാലമായുണ്ടായിരുന്നു.സുവിശേഷ പ്രചാരണത്തിനായുള്ള തിരുസംഘം അധ്യക്ഷനായി ഫിലിപ്പിന്‍കാരനായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലിനെ നിയമിച്ചതിനു പിന്നാലെ കൊറിയയില്‍ നിന്നുള്ള ബിഷപ്പിന്റെ സ്ഥാനാരോഹണത്തോടെ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വിശ്വാസികളോടുള്ള മാര്‍പാപ്പയുടെ സവിശേഷ കരുതല്‍ വീണ്ടും വ്യക്തമായെന്ന് നിരീക്ഷകര്‍ പറയുന്നു. അപ്പസ്‌തോലിക് നുന്‍ഷിയോ ആയും പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ബനിയാമീനോ സ്‌തേലയെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിനു പിന്നാലെയാണ് 2013 സെപ്റ്റംബറില്‍ വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട് ആയി നിയമിച്ചത്.

Foto

Comments

leave a reply

Related News