Foto

കെ.സി.ബി.സി സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

കൊച്ചി : നുണകളുടെയും വിദ്വേഷത്തിന്റേയും നവമാധ്യമ പ്രവണതകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചര്‍ക്കായുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

മേരിജോസഫ് മാമ്പിള്ളി, ജിന്‍സണ്‍ മാമ്പിള്ളി (അമ്മാമ്മയും കൊച്ചുമോനും)
ഫാ. ഷിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ (കടുക്) 
ഷിജി ജോണ്‍സണ്‍ (തോട്ട് ഓഫ് ദ ഡേ) 
ഫാ. വിന്‍സന്റ് വാര്യത്ത് (പ്രചോദനാത്മകചിന്തകള്‍) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. 

അലക്‌സ് താളൂപ്പാടത്ത് (ചവിട്ടുനാടകരംഗത്തെ സംഭാവനകള്‍ക്ക്) , ആഷിഖ് വിനു (പന്ത്രണ്ട് വയസ്സുകാരനായ  സംവിധായക പ്രതിഭ) എന്നിവരെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. 

ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോണ്‍പോള്‍, ഫാ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, ടി.എം.ഏബ്രഹാം, ഏ.കെ.പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

Comments

leave a reply

Related News