ഹര്‍ജി നല്‍കിയത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം
സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണമെന്ന ആവശ്യവുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.സംവരണം 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.2019 ലെ ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത് എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള വിവിധ സംഘടനകളും, വ്യക്തികളും നല്‍കിയ ഹര്‍ജികള്‍ നേരത്തെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ജനറല്‍ മാനേജര്‍ വി.ടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകര്‍ക്കുമെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. സാമ്പത്തിക സംവരണം ഏര്‍പെടുത്തിയപ്പോള്‍ റാങ്ക് പട്ടികയില്‍ വളരെ പിന്നിലുളള മുന്നോക്കക്കാര്‍ക്കും പ്രവേശനം ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനായി കേരളത്തിലെ എല്‍ എല്‍ ബി പ്രവേശന പട്ടികയും അഡ്വ. ജയ്മോന്‍ ആന്‍ഡ്രൂസ് വഴി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments