കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ സൗജന്യ ബി.ടെക് പഠനം
കണ്ണൂരിലെ ഏഴിമലയില്‍ സ്ഥിതി
ചെയ്യുന്ന നാവിക അക്കാദമിയില്‍ സൗജന്യ ബി.ടെക് പഠനത്തിന്,
ശാസ്ത്രവിഷയങ്ങളില്‍ സമര്‍ഥരായ പ്ലസ് ടു കാര്‍ക്ക് അവസരമുണ്ട്.ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 10 വരെ വെബ്‌സൈറ്റ് മുഖാന്തിരം സമര്‍പ്പിക്കാവുന്നതാണ്.10 + 2 (ബി.ടെക്?) കാഡറ്റ് എന്‍ട്രി പദ്ധതി പ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.ബി.ടെക് പഠനം പൂര്‍ത്തീകരിക്കുന്ന മുറക്ക് ലെഫ്റ്റനന്റ് കേഡറില്‍ ജോലിയില്‍ പ്രവേശിക്കാം.എജുക്കേഷന്‍ എക്?സിക്യൂട്ടിവ് & ടെക്നിക്കല്‍ ബ്രാഞ്ചുകളിലാണ് തൊഴിലവസരം. 35ഒഴിവുകളിേലേക്കാണ്,തെരെഞ്ഞെടുപ്പ്.തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജനുവരിയില്‍ ക്ലാസ്സ് ആരംഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം.
സീനിയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്?സ്? വിഷയങ്ങള്‍ക്ക്? മൊത്തം 70 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. കൂടാതെ അപേക്ഷകര്‍ പത്ത്?/പന്ത്രണ്ട്? ക്ലാസ്? പരീക്ഷയില്‍ ഇംഗ്ലീഷിന്? 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.2002 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം, അപേക്ഷകര്‍. മാത്രവുമല്ല; നിഷ്‌ക്കര്‍ഷിക്കുന്ന മെഡിക്കല്‍-ഫിസിക്കല്‍ ഫിറ്റ്?നസ്? അപേക്ഷകന് ഉണ്ടാകണം.
തെരഞ്ഞെടുപ്പ്
'ജെ.ഇ.ഇ മെയിൻ 2021' ഓൾ ഇന്ത്യ റാങ്കാണ് , പ്രാഥമിക പരിഗണന. ഇതോടൊപ്പം സർവിസസ് സെലക്ഷൻ ബോർഡ് (SSB) ഒക്ടോബർ/നവംബർ മാസത്തിൽ നടത്തുന്ന ഇൻറർവ്യൂവിലൂടെയാണ് അവസാന തെരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് ബാംഗ്ളൂരു, വിശാഖപട്ടണം, കൊൽക്കത്ത, ഭോപാൽ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ആദ്യമായി ഇൻറർവ്യൂവിന് ഹാജരാകുന്നവർക്ക് AC-3 ടയർ റെയിൽ ഫെയർ അനുവദിക്കും.എജുക്കേഷൻ ബ്രാഞ്ചിലേക്കും എക്സിക്യൂട്ടിവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലേക്കും സർവിസസ് സെലക്ഷൻ ബോർഡ് നടത്തുന്ന ഇൻറർവ്യൂവിന്റെ മാർക്കടിസ്ഥാനത്തിൽ വേറെ വേറെ മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments