Foto

സി.ബി.എസ്.ഇ.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

"പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ രക്ഷിതാക്കളുടെ ശ്രമങ്ങൾ തിരിച്ചറിയുന്നതിനും മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനും", സി.ബി.എസ്.ഇ.ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പാണ്,ഒറ്റപെ

ൺകുട്ടി സ്കോളർഷിപ്പ് .സി.ബി.എസ്.ഇ. നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിലധികമോ മാർക്കു നേടി സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്കാണ്, ഈ സ്കോളർഷിപ്പ്.ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.

 

യോഗ്യരായ വിദ്യാർത്ഥിനികൾക്ക് ,

നവംബർ 14വരെ അപേക്ഷിക്കാനവസരമുണ്ട്. അതാതു സ്‌കൂളുകൾ , വിദ്യാർത്ഥിനികളുടെ ഓൺലൈൻ അപേക്ഷ പരിശോധിച്ച് വിവരങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്.2021-ലെ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് അത് പുതുക്കാനുള്ള അപേക്ഷയും 14 വരെ നൽകാം

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ, മാതാപിതാക്കളുടെ ഒറ്റപെൺകുട്ടിയായിരിക്കണം.

ഇന്ത്യൻ പൗരൻമാരും ട്യൂഷൻ ഫീസ് 1500 രൂപയിൽ കൂടാത്ത സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളിൽ പഠിക്കുന്നവർക്കുമാണ് , സ്കോളർഷിപ്പ് .

 

അപേക്ഷാ ക്രമം

സിബിഎസ് പത്താം ക്ലാസ് റോൾ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ചാണ് , നിർദിഷ്ട വെബ സൈറ്റിൽ ലോ​ഗിൻ ചെയ്യേണ്ടത്. SGC-X fresh application or renewal എന്നതിൽ ആവശ്യമായത് ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഡോക്യുമെന്റ് അപ് ലോഡ് ചെയ്ത് ആപ്ലിക്കേഷൻ ഫോം പൂർണമായും പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് കൊടുക്കുക.അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത്,

പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടും.

 

അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും

www.cbse.nic.in

 

Comments

leave a reply

Related News