Foto

 ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സാമൂഹ്യ പ്രവർത്തക നേതൃ സംഗമം സംഘടിപ്പിച്ചു.

തടിയമ്പാട്: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ സാമൂഹ്യ പ്രവർത്തകരുടെ നേതൃ സംഗമം സംഘടിപ്പിച്ചു.

ഹൈറേഞ്ചിലെ വിവിധ ഗ്രാമങ്ങളിൽ സാമൂഹ്യ സേവനരംഗത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കായി തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ  സംഘടിപ്പിച്ച നേതൃസംഗമവും ഏകദിനപരിശീലനവും കോട്ടയം അതിരൂപതാ വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. തോമസ് കൊച്ചുപുത്തൻപുരയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, കെ.എസ്.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ, ക്‌നാനായ ഗ്ലോബൽ ഫൌണ്ടേഷൻ ഡയറക്ടർ ജയ്‌മോൻ നന്തികാട്ട്, ലിൻസ് മാത്യു, ബേബി കൊല്ലപ്പള്ളി, ജിബി ബേബി എന്നിവർ പ്രസംഗിച്ചു.

ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന ഗ്രാമവികസനസമിതികളുടെ പ്രസക്തിയെക്കുറിച്ച് ഫാ. മൈക്കിൽ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. കൊറോണ പശ്ചാത്തലത്തിൽ സ്വാശ്രയസംഘങ്ങളിലൂടെ അടുത്തമൂന്നുമാസത്തിൽ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തപ്പെട്ട കർമ്മരേഖാ രൂപീകരണ ചർച്ചകൾക്ക്  ഫാ. റെജി മുട്ടത്ത്, ഫാ. മിഥുൻ വലിയപുളിംചാക്കിൽ, ഫാ. മാത്യു ഐക്കരമറ്റത്തിൽ, ഫാ. സിറിയക് ഓട്ടപ്പള്ളിൽ, ഗ്രാമതല അനിമേറ്റർമാർ എന്നിവർ നേതൃത്വം നൽകി. ജി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന സമിതികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

 ✍️ ഫാ.  ജോബിൻ പ്ലാച്ചേരിപ്പുറത്ത്    

Comments

leave a reply

Related News