Foto

ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഇടുക്കി:കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളേജിലെ മാധ്യമ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ  ക്ഷണിച്ചു.ഫോട്ടോഗ്രഫി, ഫോട്ടോ എഡിറ്റിംഗ്, ലൈറ്റിംഗ്  തുടങ്ങിയ വിഷയങ്ങള്‍ ഈ കോഴ്സില്‍ കൈകാര്യം ചെയ്യുന്നു.  ക്യാമ്പസിലെ  വര്‍ക്ക് ഷോപ്പുകളിലൂടെയും ഏതാനും ഓണ്‍ലൈന്‍ ഡെമോ ക്ലാസുകളിലൂടെയുമാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുക. കോഴ്‌സിന് അപേക്ഷിക്കാന്‍ വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്.ഫോട്ടോഗ്രഫിയുടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരും പരിചയസമ്പന്നരുമായ സുനില്‍കുമാര്‍ പി വി (ഛായാഗ്രഹകന്‍ അക്കാദമിഷ്യന്‍, മുന്‍ ഐഎസ്ആര്‍ഒ സിനിമാറ്റോഗ്രാഫി ആന്‍ഡ്  ഫോട്ടോഗ്രാഫി മേധാവി), ബിജുമോഹന്‍ ജി (അക്കാദമിഷ്യന്‍, യൂട്യൂബര്‍), മുസ്തഫ പി (മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍, മലയാള മനോരമ ദിനപത്രം), അജീബ് കോമാച്ചി  (മുന്‍ ഫോട്ടോഗ്രാഫര്‍, മാധ്യമം ദിനപത്രം), ഗിരീഷ് ജി വി  (ഔട്ട്‌ലുക്ക് ആന്‍ഡ്  ഇന്ത്യ ടുഡെയുടെ മുന്‍ ഫോട്ടോഗ്രാഫര്‍), സെയ്ദ് ഷിയാസ് മിര്‍സ  (ഫ്രീലാന്‍സ് വീഡിയോ ആന്‍ഡ് ഫോട്ടോ ജേര്‍ണലിസ്റ്റ്), ഗിരീഷ് എസ് ആര്‍  (ഫോട്ടോ എഡിറ്റര്‍ ആന്‍ഡ്  ആനിമേറ്റര്‍), ഉമ്മര്‍  പി (ഗ്രാഫിക് ഡിസൈനര്‍ ആന്‍ഡ്  ഫോട്ടോ എഡിറ്റര്‍) തുടങ്ങിയവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.15 മണിക്കൂര്‍ ഓണ്‍ലൈന്‍ ഡെമോ ക്ലാസുകളും 75 മണിക്കൂര്‍  ക്യാമ്പസ്സില്‍ നേരിട്ടുള്ള പരിശീലനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. പോട്രേറ്റ്, നേച്ചര്‍ ഫോട്ടോഗ്രാഫി, പ്രസ്സ് ഫോട്ടോഗ്രാഫി, ലൈറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം കോഴ്‌സിന് ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ക്രെഡിറ്റ് ട്രാന്‍സ്ഫറിനുള്ള സാധ്യതയ്ക്ക് പുറമേ വാല്യു ആഡഡ് പ്രോഗ്രാമായും ചെയ്യാവുന്ന കോഴ്‌സാണിത്.
ഫോട്ടോഗ്രാഫി മേഖലയില്‍ താല്പര്യമുള്ളവര്‍ക്കും സാങ്കേതിക പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കും ഈ കോഴ്‌സ് അനുയോജ്യമാണ്. ഫോട്ടോഗ്രാഫിയില്‍ അക്കാദമിക് അംഗീകാരം നേടാനും ഈ മേഖലയില്‍ പ്രാവീണ്യമുള്ളവരുമായി യോജിച്ചു പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ കോഴ്‌സ് നല്‍കുന്നു.  താല്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കുക.  കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 9645456788 എന്ന നമ്പറിലോ https://www.mariancollege.org/programmes-certificate-courses.php എന്ന വെബ്‌സൈറ്റിലോ ലഭ്യമാണ്.

Comments

leave a reply

Related News