Foto

നിനക്കു വേണ്ടി... എനിക്കു വേണ്ടി... മറ്റെല്ലാവർക്കും വേണ്ടി...

✍️  നമിത കലാക്ഷേത്ര 

ചൂടുകാലം പോലെ തേജസ്സുറ്റത്

നമ്മൾക്ക് ഇരുവർക്കും പോയ് വരാം

നമ്മൾക്ക് എല്ലാം മറന്നുറങ്ങാം

പിന്നെ എഴുന്നേൽക്കാം

സഹനപൂർവ്വം വാർദ്ധക്യം കടക്കാൻ

പിന്നെയും ഉറങ്ങാം

മരണം സ്വപ്നം കാണാൻ

എണീറ്റു.

ചിരിക്കാനും സന്തോഷിക്കാനുമായി

വീണ്ടും യൗവ്വനം

നമ്മുടെ സ്നേഹം സഹിക്കുന്നു

ഒരു കഴുത യേപ്പോലെ വാശി പിടിക്കുന്നു

ഖേദം പോലെ മണ്ടത്തരം

ഓർമ്മകൾ പോലെ തരളം

വെണ്ണക്കല്ല് പോലെ തണുത്തത്

ഒരു ദിവസം പോലെ സുന്ദരം

പിഞ്ചുകുഞ്ഞിനേ പോലെ ദുർബ്ബലം

അത് നമ്മെ നോക്കുന്നു

ചിരിക്കുന്നു

നമ്മളോട് സംസാരിക്കുന്നുണ്ട്

ഒന്നും മിണ്ടാതെ തന്നെ

ഞാൻ അതിനെ കേൾക്കുന്നു

ഒരു വിറയോടെ,

അതാ ഞാൻ കരയുന്നു

നിനക്കു വേണ്ടി

എനിക്കു വേണ്ടി

ഞാൻ നിന്നോട് കേണപേക്ഷിക്കുന്നു

നിനക്കു വേണ്ടി

എനിക്കു വേണ്ടി

സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി

സ്നേഹിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി

അതേ, അതിനായി ഞാൻ കരയുന്നു

നിനക്കു വേണ്ടി

എനിക്കു വേണ്ടി

മറ്റെല്ലാവർക്കും വേണ്ടി

എനിക്കറിയില്ല

അവിടെ നിൽക്കു

അവിടെത്തന്നെ

നീ എവിടെയാണൊ ഉണ്ടായിരുന്നത് അവിടെത്തന്നെ

അവിടെ നിൽക്കുക

അനങ്ങരുത്

അകലേയ്ക്ക് പോകരുത്

സ്നേഹിക്കപ്പെടുന്ന ഞങ്ങൾ നിന്നെ മറന്നു പോയി

നീ ഞങ്ങളെ മറക്കരുത്

ഭൂമിയിൽ ഞങ്ങൾക്ക് നീ മാത്രമേ ഉണ്ടായിരുന്നുള്ളു

ഞങ്ങൾ തണു ത്തുറയാൻ അനുവദിക്കരുത്

കൂടുതൽ ദൂരേക്ക്, ഓരോ ദിവസവും

എങ്ങോട്ട് എന്നതിൽ കാര്യമില്ല

ജീവൻ്റെ ഒരു തുടിപ്പ് കാട്ടിത്തരൂ

മരങ്ങളുടെ ഒരു മുക്കിൽ

ഓർമ്മകളുടെ ഒരു ത്തിൽ

ഉടനെ ഉയർന്നു വരൂ

കൈ പിടിച്ച് എഴുന്നേൽപ്പിക്കൂ

ഞങ്ങളെ രക്ഷിക്കൂ

 

Comments

leave a reply

Related News