Foto

അത്ഭുത  പോഷക ചെറുധാന്യങ്ങള്‍ ആരോഗ്യസുരക്ഷക്ക്.. ഒന്നാംഘട്ട കൊയ്ത്തുത്സവ ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാനകാര്യാലയമായ  പാലാരിവട്ടം പിഒസിയില്‍ ഓര്‍ഗാനിക്ക് കേരള ചിരിറ്റബിള്‍ ട്രസ്റ്റിന്റെ  സാങ്കേതിക സഹായത്തോടെ ആരംഭിച്ച ചെറുധാന്യ  കൃഷിയുടെ ഒന്നാംഘട്ട കൊയ്ത്തുത്സവം ബുധൻ 10 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടത്തപ്പെടുന്നു. ആദരണീയനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസും ബഹുമാന്യനായ കൊച്ചി മേയര്‍ ശ്രീ. എ. അനില്‍ കുമാറും ചേര്‍ന്ന് ചെറുധാന്യ വിളകളുടെ ആദ്യഘട്ട കൊയ്ത്തുത്സവം ഉദ്ഘാടനം നിർവഹിക്കുന്നു 

യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ 2023 നെ മില്ലറ്റ് വര്‍ഷമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തതിന്റെ ഭാഗമായിട്ടാണ്  കേരള കത്തോലിക്കാ സഭാകാര്യാലയവും ചെറുധാന്യ കൃഷി ആരംഭിച്ചത്. കൊയ്ത്തുവത്സവത്തോടനുബന്ധിച്ച് ഓര്‍ഗാനിക് കേരള തയ്യാറാക്കിയിട്ടുള്ള ''അത്ഭുത  പോഷക ചെറുധാന്യങ്ങള്‍ ആരോഗ്യസുരക്ഷയ്ക്കും പ്രകൃതി സംരക്ഷണത്തിനും'' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം മേയര്‍ ശ്രീ എ. അനില്‍കുമാറും ചെറുധാന്യവിത്ത് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസും നിര്‍വഹിക്കുന്നതാണ്.

ഏവരെയും ഈ ചടങ്ങിൽ പങ്കുചേരുവാൻ പ്രത്യേകം ക്ഷണിക്കുന്നുവെന്ന്  പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിൽ അറിയിച്ചു

Comments

leave a reply

Related News