Foto

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്  ജന്മദിനാഘോഷപരിപാടികൾ   സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായി 1938 മെയ് 24 ന് തുടക്കം കുറിച്ച ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ 86-ാം അതിരൂപതാതല ജന്മദിനാഘോഷപരിപാടികൾ പടമുഖം ഫൊറോനയുടെ ആതിഥേയത്വത്തിൽ  ബൈസൺവാലി മായൽത്താമാതാ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ സംഘടിപ്പിച്ചു. കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിലിന്റെ അദ്ധ്യക്ഷത ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു  കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന ചാപ്ലെയിൻ ഫാ. ഷാജി പൂത്തറ, അതിരൂപതാ ഭാരവാഹികളായ ബേബി മുളവേലിപ്പുറം, ജോൺ തെരുവത്ത്,  എം.സി. കുര്യാക്കോസ്, ഷിജു കൂറാനയിൽ, സാബു കരിശ്ശേരിക്കൽ, ബിനു ചെങ്ങളം, ജോസ് കണിയാപറമ്പിൽ, എന്നിവരും വികാരി ഫാ. ഷൈജു കല്ലുവെട്ടാംകുഴിയിൽ, ജോൺസൺ നാക്കോലിക്കര, ഷാജി കണ്ടച്ചാൻകുന്നേൽ, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് മഞ്ജു ജിൻസ്, കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് നിധിൻ ലൂക്കോസ്, ജോസ് കെ.ജെ എന്നിവരും പ്രസംഗിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ കെ.സി.സി പതാക ഉയർത്തിയതോടെയാണ് ജന്മദിനാഘോഷങ്ങൾക്കു തുടക്കമായത്. തുടർന്ന് ഫിലിപ്പ് പെരുമ്പളത്തുശ്ശേരിൽ ക്ലാസ്സ് നയിച്ചു. സമുദായ സംഘടനകളായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്ത സംഗവും ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പടമുഖം ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കെ.സി.സി.യൂണിറ്റികളുടെ നേതൃത്വത്തിൽ മെയ് 26-ാം തീയതി ഞായറാഴ്ച  കെ.സി.സി യൂണിറ്റ് പ്രസിഡന്റ് പതാക ഉയർത്തുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

ഫോട്ടോ : ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ 86-ാം അതിരൂപതാതല ജന്മദിനാഘോഷപരിപാടികൾ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ബൈസൺവാലിയിൽ ഉദ്ഘാടനം ചെയ്യുന്നു.  

Comments

leave a reply

Related News