ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കോഴിയും കൂടും വിതരണം ചെയ്തു
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരെ പരിഗണിക്കുന്നതും അവർക്കായി ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നതും നമ്മുടെ കടമയാണെന്ന് ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ അഭിപ്രായപ്പെട്ടു. വി ഗാർഡിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ ഭിന്നശേഷി ക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്യുന്ന പദ്ധതിയുടെ ചേർത്തല മേഖലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കുട്ടികൾക്കുള്ള ഗ്രോ ബാഗുകളുടെ വിതരണവും അവർ നിർവഹിച്ചു. നെടുമ്പ്രക്കാട് ബഡ്സ് സ്ക്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ നഗരസഭാ കൗൺസിലർ സനീഷ് അധ്യക്ഷനായിരുന്നു. ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ മിനിമോൾ, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, നവദർശൻ പദ്ധതി കോ ഓർഡിനേറ്റർ അനൂപ് ആന്റണി തുടങ്ങിയവർ സംസാരിച്ചു. ചേർത്തല മേഖലയിൽ 33 കുട്ടികൾ ഉൾപ്പടെ അഞ്ച് ജില്ലകളിലായി ഇരുനൂറ് കുട്ടികൾക്കാണ് അഞ്ച് കോഴികളും കൂടും വിതരണം ചെയ്യുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ അറിയിച്ചു.
Comments