Foto

ദൈവസ്‌നേഹം അനുദിനജീവിതത്തിൽ പ്രതിഫലിക്കണം: മാർ മാത്യു മൂലക്കാട്ട്

 

കോട്ടയം അതിരൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമയോഗം തെള്ളകം ചൈതന്യ  പാസ്റ്ററൽ സെന്ററിൽ ചേർന്നു. അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്  മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുകയും തിരിതെളിച്ച് പുതിയ പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  ദൈവസ്‌നേഹം അനുദിനജീവിതത്തിൽ പ്രതിഫലിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിശ്വാസത്തിലുറച്ച് സഭയോടൊത്തു യാത്രചെയ്ത് അതിരൂപതയ്ക്കും ക്‌നാനായ സമുദായത്തിനും പൊതുസമൂഹത്തിനും നന്മചെയ്യാൻ  കടപ്പെട്ടവരാണു പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂർവ്വപിതാക്കന്മാർ പകർന്നു നല്കിയ ദൈവാശ്രയബോധവും സമുദായഐക്യവും തുടർന്നുകൊണ്ടുപോകുവാനും പൂർവ്വികരുടെ പാതയിൽ പൊതുസമൂഹത്തിൽ ചാലകശക്തിയായി നിലകൊള്ളാനും ഓരോത്തരും യത്‌നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.   പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്   സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം  സ്വാഗതം ആശംസിച്ചു.  പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെ വിളിയും ദൗത്യവും എന്ന വിഷയത്തിൽ ഫാ. ജോസഫ് കടുപ്പിൽ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നല്കി. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടിലിൽ, സാബു കരിശ്ശേരിക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി ബേബി മുളവേലിപ്പുറത്തിലിനെയും  പ്രൊഫ. മേഴ്‌സി മൂലക്കാട്ടിലിനെയും കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികളായി അഡ്വ. മാത്യു തോട്ടുങ്കലിനെയും ഷൈനി സിറിയക് ചൊള്ളമ്പേലിനെയും യോഗം തെരഞ്ഞെടുത്തു.
 
ഫാ. മൈക്കിൾ വെട്ടിക്കാട്ട്
വികാരി ജനറാൾ
ഫോൺ : 9447365180

കോട്ടയം അതിരൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമയോഗം തെള്ളകം ചൈതന്യ  പാസ്റ്ററൽ സെന്ററിൽ  അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്യുന്നു.

Comments

leave a reply

Related News