Foto

മാരാമൺ കൺവെൻഷൻ തുടങ്ങി


പമ്പ മണൽപ്പുറത്തെ വിശ്വാസപുളകം അണിയിച്ചുകൊണ്ട് മാരാമൺ കൺവെൻഷൻ തുടങ്ങി. മാർതോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കൺവെൻഷനിൽ ഓരോ ദിവസവും ഇരുനൂറ് പേർക്കു മാത്രമാണ് പ്രവേശനം. ദൈവം നയിക്കുന്ന പുത്തൻപുറപ്പാടിലേക്ക്    സഭ മുന്നേറണമെന്ന് മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടം കാണുകയും കേൾക്കുകയും ചെയ്യാൻ മുഖാവരണങ്ങളും സാമൂഹ്യ അകലവും കാരണമാകരുതെന്ന് അദ്ദേഹം പറഞ്ഞു.
സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് പ്രാരംഭ പ്രാർത്ഥന നടത്തി. സംഘം ജനറൽ സെക്രട്ടറി  റവ. ജോർജ് എബ്രഹാം കൊറ്റനാട് പ്രസ്താവന നടത്തി നാളെ (ചൊവ്വ) കൊട്ടാരക്കര പുനലൂർ ഭഭ്രാസനത്തിന്റെ യുവജന സഖ്യമാണ് പ്രാർത്ഥനാ വേദിയിൽ ഉണ്ടാകുക. കൺവെൻഷൻ യോഗങ്ങൾ   തൽസമയം കാണാനുള്ള ലിങ്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്‌

 

Comments

leave a reply

Related News