Foto

കുടുംബത്തിന്റെ കെട്ടുറപ്പും കൂട്ടായ്മയും സമൂഹപുരോഗതിക്ക് അനിവാര്യം: മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ

കുടുംബത്തിന്റെ കെട്ടുറപ്പും കൂട്ടായ്മയും സമൂഹപുരോഗതിക്ക് അനിവാര്യമെന്ന് കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. കുടുംബങ്ങളിൽ ഉചിതമായ ആശയവിനിമയവും കരുതലും കുറയുമ്പോൾ അസ്വസ്ഥതകളും അസമാധാനവും വർദ്ധിക്കും. പരസ്പരം ശക്തിപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനും കുടുംബത്തിലെ ഓരോ അംഗവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിസാര കാരണങ്ങൾ പറഞ്ഞ് ഉദരത്തിലെ കുഞ്ഞിന്റെ ജനനം നിഷേധിക്കുന്ന നിയമങ്ങളും വ്യക്തിതാല്പര്യങ്ങളും ആശങ്കയോടെ സഭയും സമൂഹവും വീക്ഷിക്കണമെന്നും ആദ്ദേഹം പറഞ്ഞു.  പാലാരിവട്ടം പിഒസിയിൽ കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും മരിയൻ സിംഗിൾസ് സൊസൈറ്റിയുടെയും വിധവാ സമിതിയുടെയും ബധിര മൂകർക്കായുള്ള ശുശ്രൂഷ സമിതിയുടെയും  സംയുക്ത സംസ്ഥാന തല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആറുവർഷത്തോളം കമ്മീഷന്റെ സെക്രട്ടറിയായി സേവനം ചെയ്ത ബഹു. പോൾ മാടശേരി അച്ചന് യാത്രയയപ്പ് നല്കി.  സംസാരിക്കാനോ കേൾക്കാനോ കഴിയാതെ പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ഫാമിലി കമ്മീഷനോടു ചേർത്ത് അവർക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിയ അച്ചന്റെ സേവനമനോഭാവത്തെ യോഗം അഭിനന്ദിച്ചു. കെസിബിസി ഫാമിലി കമ്മീഷനു വേണ്ടി  മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കെസിബഝിസി പ്രൊലൈഫ് സമിതിക്കുവേണ്ടി പ്രസിഡന്റ് സാബു ജോസും  മെമെന്റോയും സ്‌നേഹോപഹാരവും നല്കി ആദരിച്ചു.

 

കെസിബിസി ഡപ്യൂട്ടി  സെക്രട്ടറി ജനറൽ റവ. ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, റവ. ഫാ.  പോൾസൺ സിമേതി, റവ. ഫാ. എ. ആർ ജോൺ, റവ. ഫാ. തോമസ് തൈക്കാട്ട്, സിസ്റ്റർ അഭയ എഫ്‌സിസി, ശ്രീ. വർഗീസ് വെള്ളാപ്പള്ളിൽ, ശ്രീ സാബു ജോസ്,  അഡ്വ. ജോസി ഝസേവ്യർ, ഷീബാ ഡുറോം എന്നിവർ പ്രസംഗിച്ചു. 

Comments

leave a reply

Related News