Foto

ദമ്പതി സംഗമം 2021 ആശയ വിനിമയം കുടുംബ ബന്ധങ്ങള്‍ക്ക് അനിവാര്യം: ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ദമ്പതി സംഗമം 2021
ആശയ വിനിമയം കുടുംബ ബന്ധങ്ങള്‍ക്ക് അനിവാര്യം: ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി: ഉത്തമമായ കുടുംബജീവിതത്തിന് ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. ആധുനിക കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയം കുറഞ്ഞു വരുന്നതായും കുടുംബജീവിതത്തില്‍ അങ്ങേ അറ്റത്തെ വ്യക്തി കേന്ദ്രീകൃതവാദം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. ഇത് കുടുംബ ബന്ധങ്ങളില്‍ വ്യാപകമായ അനിശ്ചിതത്വവും സംശയവും വളര്‍ത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  എറണാകുളം പാപ്പാളി ഹാളില്‍ നടന്ന വരാപ്പുഴ അതിരൂപത ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
 ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കലും ഉപഹാരം നല്‍കി അവരെ ആദരിച്ചു. ഫാ. ജേക്കബ് മഞ്ഞളി ദമ്പതികള്‍ക്ക് ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി അദ്ധ്യക്ഷനായിരുന്നു. ബിസിസി ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി  ജാണ്‍സണ്‍ പള്ളത്തുശ്ശേരി, കണ്‍വീനര്‍  റോയ് പാളയത്തില്‍, സിസ്റ്റര്‍ ജോസഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈ വര്‍ഷം മൂന്നുഘട്ടങ്ങളായാണ് ദമ്പതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 2ഉം 3ഉം ഘട്ടങ്ങള്‍ 19-ന് രാവിലെയും ഉച്ചയ്ക്കുമായി കച്ചേരിപ്പടി ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍  നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Foto

Comments

leave a reply

Related News