Foto

തെരഞ്ഞെടുപ്പിൽ വിജയം വരിച്ച മുന്നണിക്കും മറ്റു ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ : കെ.സി.ബി.സി.

തെരഞ്ഞെടുപ്പിൽ വിജയം വരിച്ച മുന്നണിക്കും മറ്റു ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ : കെ.സി.ബി.സി.

ജനാധിപത്യത്തിന്റെ ശ്രേഷ്ടത തെരഞ്ഞടുപ്പിലൂടെ ജനഹിതം തെളിയിക്കപ്പെടുന്നുവെന്നതാണ്. ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയോ മുന്നണിയോ ജനങ്ങളുടെ അഭിലാഷങ്ങൾക്കൊത്ത് പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതുജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങൾ. കേരളത്തിന്റെ ചരിത്രത്തിൽ നാലുപതിറ്റാണ്ടിനു ശേഷം ആദ്യമായിട്ടാണ് ഒരു മുന്നണി തുടർച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകടിപ്പിച്ച  ഉറച്ച നേതൃത്വത്തിന്റെയും ജനക്ഷേമകാര്യങ്ങളിൽ തികഞ്ഞ ഇച്ഛാശക്തിയോടെ ഇടപെട്ടതിന്റെയും വർഗ്ഗീയദ്രുവീകരണത്തെ ശക്തമായി പ്രതിരോധിച്ചതിന്റെയും യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കാണിച്ച താത്പര്യത്തിന്റെയും ഫലമായിട്ടാണ് ഇത്ര വലിയ വിജയം നേടാൻ ഈ മുന്നണിക്ക് കഴിഞ്ഞതെന്ന് മനസിലാക്കുന്നു.ന്യുനപക്ഷ സമുഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാൻ മുന്നണികൾ തയ്യാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നൽകുന്നുണ്ട്.  തെരഞ്ഞടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തിരഞ്ഞെടുത്ത ജനങ്ങളോടു നീതി പുലർത്തി ജനക്ഷേമപ്രവർത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ ഇടവരട്ടെയെന്ന് ആശംസിക്കുന്നു.

 

Foto

Comments

leave a reply

Related News