Foto

അഗ്നി ശമനസേന ; രക്ഷാപ്രവ‌ർത്തന ബോധവൽക്കരണ ക്ലാസ് നടത്തി

അഗ്നി ശമനസേന ; രക്ഷാപ്രവ‌ർത്തന ബോധവൽക്കരണ ക്ലാസ് നടത്തി

ആലങ്ങാട് : ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാൻ ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ അഗ്നിശമന സേനയുടെ പങ്ക് വളരെ വലുതാണെന്ന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം മനാഫ് എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ കാരിത്താസിന് യുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവൻ ദുരന്ത ആഘാത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് വീടുകളിൽ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായ ഗ്യാസിന്റെ ഉപയോഗം,തീപിടുത്തം എന്നിവയോടൊപ്പം മറ്റ് അത്യാവശ്യ സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടലുകൾ നടത്തി ജീവൻതന്നെ രക്ഷിച്ചേക്കാവുന്ന പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും പരിശീലനം നൽകുകയുണ്ടായി. ഇതോടൊപ്പം വിവിധ അപകട സമയത്ത് ചെയ്യേണ്ട കാര്യങ്ങളുടെ ഡെമോൺസ്ട്രേഷൻ വാർഡ് അംഗങ്ങളുടെയും അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ പരിചയപ്പെടുത്തി. ആലങ്ങാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത പുരുഷൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോജെക്ട് കോർഡിനേറ്റർ ഷിംജോ ദേവസ്യ സ്വാഗതം ആശംസിച്ചു. ആലുവ അഗ്നിരക്ഷാ സേന അംഗങ്ങളായ ഡിക്സൺ മാത്യു,സന്തോഷ് കുമാർ, ജോൺ, സഹൃദയ സ്റ്റാഫ് അംഗങ്ങളായ ഷാനോ  ജോസ്, അനന്തു ഷാജി എന്നിവർ നേതൃത്വം നൽകി. പരിശീലന പരിപാടിയുടെ ഭാഗമായി പ്രോജെക്ട് ഹാൻഡ് ബുക്ക്‌, ഹൈജീൻ കിറ്റ് എന്നിവ വിതരണം ചെയ്തു.

Foto
Foto

Comments

leave a reply

Related News