Foto

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അധ്യാപക തസ്​തികകൾ

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അധ്യാപക തസ്​തികകൾ (കരാർ അടിസ്ഥാനത്തിൽ)

കൊല്ലം ആസ്ഥാനമായി സ്ഥാപിതമായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അധ്യാപക തസ്​തികകളിൽ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിൽ ആണ്, നിയമനം.യു.ജി.സി, കേരള സർക്കാർ നിശ്ചയിച്ച യോഗ്യതകളുള്ളവർക്ക്​ അപേക്ഷിക്കാം.വിശദവിജ്ഞാപനം സർവകലാശാല വെബ്​സൈറ്റിലുണ്ട്.

അപേക്ഷാ ക്രമം

സർവകലാശാല വെബ്​സൈറ്റ്​ വഴി, ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഡിസംബർ 30ന്​ വൈകീട്ട്​ അഞ്ച് വരെ അപേക്ഷിക്കാം.അപേക്ഷകർ , ഓൺലൈനായി 500 രൂപ അപേക്ഷാ ഫീസടക്കണം. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ ഫീസില്ല.അപേക്ഷയുടെ പകർപ്പും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസടച്ചതി​ന്റെ രേഖയും ജനുവരി ഏഴിന്​ വൈകീട്ട്​ അഞ്ചിനകം യൂണിവേഴ്സിറ്റിയിൽ ലഭിച്ചിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം

www.sreenarayanaguruou.edu.in 

രേഖകൾ അയക്കേണ്ട വിലാസം

രജിസ്ട്രാർ​, 

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്​സിറ്റി, 

കുരീപ്പുഴ, 

കൊല്ലം -691601 

 ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

Foto

Comments

leave a reply

Related News