ഇതരമതവിശ്വാസങ്ങളെ ഇകഴ്ത്തുന്ന എല്ലാ പ്രവണതകളില്‍നിന്നും ക്രൈസ്‌തവര്‍ അകന്നുനില്‍ക്കണം:
സീറോമലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍
ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില വിവാദങ്ങളിലെങ്കിലും സഭയുടെ മതപഠനഗ്രന്ഥങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കാണാന്‍ ഇടവന്നതിനാല്‍ സീറോമലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ ഈ വിഷയത്തില്‍ കൂടുതല്‍
വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു.
1. ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തു ന്നതില്‍ ക്രൈസ്തവര്‍ക്കു വീഴ്ചവരാന്‍ പാടില്ല എന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ചിന്തയാണ് നമ്മുടെ പ്രബോധനങ്ങള്‍ക്ക് വഴിവിളക്കാവുന്നത്. അനാവശ്യമായ താരതമ്യങ്ങളിലൂടെ ഇതരമതവിശ്വാസങ്ങളെ ഇകഴ്ത്തുന്ന എല്ലാ പ്രവണതകളില്‍നിന്നും ക്രൈസ്‌തവര്‍ ബോധപൂര്‍വ്വം അകന്നുനില്‍ക്കണം. കാരണം. എല്ലാ മനുഷ്യരുടെയും (സഷ്ടാവും പരിപാലകനുമാണ് ദൈവം. ദൈവപിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാ മനുഷ്യരും
നമുക്ക് സഹോദരങ്ങളാണ്.
2, ദൈവം ഒന്നേയുള്ളൂ. ആ ദൈവത്തിലാണ് എല്ലാ മതാനുയായികളും വിശ്വസിക്കുന്നത്. എന്നാല്‍, ദൈവത്തെക്കുറിച്ചുള്ള അവബോധത്തില്‍ വിവിധ മതങ്ങളുടെ പ്രബോധനങ്ങ ളില്‍ വൃതിരിക്തതകളുണ്ട്. പഴയ നിയമത്തിലെ യാഹ്വെയുമായി സാമ്യമുള്ള പല പരാമര്‍ശങ്ങളും ഖുറാനിലെ ദൈവമായ അആള്ളായെക്കുറിച്ചും കാണാമെങ്കിലും ക്രിസ്ത്യാനി കള്‍ക്കും മുസ്ലീങ്ങള്‍ക്കും ദൈവത്തെക്കുറിച്ചുള്ള ധാരണ ഒന്നാണെന്നു പറയുക സാധ്യമല്ല. ആ അര്‍ത്ഥത്തില്‍ ഖുറാനിലെ ദൈവവും ബൈബിളിലെ ദൈവവും ഒന്നാണെന്ന പ്രസ്ഥാവ നയും ശരിയല്ല. സ്നേഹവും കരുതലും കരുണയുമുള്ള പിതാവായ ദൈവത്തെക്കുറിച്ച് അവിടുത്തെ പുര്രനായ ഈശോ നല്‍കിയ വെളിപ്പെടുത്തലുകള്‍ക്ക് ഉപരിയായ മറ്റൊരുവെളിപാടും ക്രൈസ്തവ വിശ്വാസത്തിനു നിരക്കുന്നതല്ല.
3. ത്രിയേക ദൈവത്തിലെ രണ്ടാം ആളായ പുത്രൻ തമ്പുരാനായ ഈശോ മിശിഹായും
ഖുറാനില്‍ പരാമര്‍ശിക്കുന്ന ഈസാ നബിയും തികച്ചും വൃത്യസ്തരായ വ്യക്തികളാണ്.
പുതിയ നിയമം എഴുതപ്പെട്ട ആറുനുറ്റാണ്ടുകള്‍ക്കുശേഷം എഴുതപ്പെട്ട ഖുറാനില്‍ ബൈബിളിലെ ഈശോമിശിഹായുടെ ജനന വിവരണത്തില്‍നിന്നുള്ള ചില പരാമര്‍ശങ്ങള്‍ ഈസാനബിയെക്കുറിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, കേവലം ഒരു പ്രവാചകനായ ഈസായും ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയും തമ്മില്‍ സാമ്യത്തേക്കാൾ വ്യത്യാസമുണ്ട്. സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി കുരിശിലേറി മരിച്ച് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നവനായ ക്രിസ്തുവിലാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. ആകാശത്തിനു കീഴില്‍ മനുഷ്യനു വെളിപ്പെടുത്തപ്പെട്ട ഏകരക്ഷാമാര്‍ഗ്ഗം അവനാണ്. ക്രിസ്തുസംഭവത്തിലെ
രക്ഷാകരരഹസ്യങ്ങളൊന്നും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല എന്നതില്‍നിന്നും ഈസാനബിയും ഈശോമിശിഹായും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാണ്.
4. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം (ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. പരിശുത്രിത്വത്തെ നിഷേധിക്കുന്ന ഇസ്ലാമിക വിശ്വാസം ക്രൈസതവവിശ്വാസത്തില്‍നി ന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഏകദൈവം എങ്ങനെ മുന്ന് ആളുകളാകുന്നു എന്ന ചോദ്യത്തിന് ക്രൈസതവ വിശ്വാസത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. ദൈവം തന്നെയായ ഈശോ ദൈവത്തെ ത്രിത്വമായി വെളിപ്പെടുത്തിയതിനാല്‍ ഈ വെളിപാട് സ്വീകരിച്ച് ഏറ്റുപറയുന്നവരാണ് ക്രൈസതവര്‍. ത്രിത്വൈകമല്ലാത്ത ദൈവവിശ്വാസങ്ങള്‍ക്ക്
ക്രിസ്തീയതയുമായി ബന്ധമില്ല.
5. ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും തമ്മില്‍ പേരിലുള്ള സാമ്യം മാത്രമേയുള്ളു. പരിശുദ്ധമറിയം അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വര്‍ഗ്ഗാരോപിതയുമാണ്. ഈ സത്യങ്ങളൊന്നും ഖുറാനി ലെ മിറിയാമിനു ചേരുന്നതല്ല. അടിസ്ഥാനപരമായ വ്യത്യാസങ്ങളെ തമസ്കരിച്ചുകൊണ്ടുള്ള അനാവശ്യ താദാത്മീകരണങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ തനിമയെ തകര്‍ക്കുന്നതാണ്.
6. യഹുദ-ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങള്‍ സെമിറ്റിക് പാരമ്പര്യത്തില്‍ രൂപം കൊണ്ടതും ഏക ദൈവവിശ്വാസത്തിലധിഷ്ഠിതവുമായ മുന്നു ലോകമതങ്ങളാണ്. അതിനാല്‍തന്നെ മതഗ്ര ന്ഥങ്ങളിലെ വിവരണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ചില സാദൃശ്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പ്രസ്തുത സാദൃശ്യങ്ങളുടെ വെളിച്ചത്തില്‍ മുന്നു മതവിശ്വാസങ്ങളും ഒന്നാണെന്നു വരുത്താനുള്ള അനാവശ്യ വ്യഗ്രതയില്‍ ചില ദുരുദ്ദേശങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഇത്തരം താരതമ്യ പ്രസ്താവനകള്‍ പലപ്പോഴും ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യതയെ അപകടപ്പെടു ത്തുന്നതാണ്. അതിനാല്‍ത്തന്നെ അവയെ അംഗീകരിക്കാന്‍ ക്രൈസ്തവര്‍ക്കു കഴിയില്ല. എന്നാല്‍ എല്ലാ മതവിശ്വാസികളെയും ദൈവപിതാവിന്റെ മക്കളെന്ന നിലയില്‍ സഹോദരങ്ങളായി കരുതി സ്നേഹിക്കാനും സേവിക്കാനും ക്രൈസ്തവര്‍ക്കു കടമയുണ്ട്. പരസ്പരം സ്നേഹിക്കുക എന്നതാണ് ക്രിസ്തുവിന്റെ കല്പനകളുടെ സാരസംഗ്രഹം. ക്രിസ്തീയ
വിശ്വാസത്തെ വളര്‍ത്തുന്നതും മതസൗഹാര്‍ദ്ദത്തെ പരിപോഷിപ്പിക്കുന്നതുമായ സത്യങ്ങള്‍ മാത്രമാണ് സഭയുടെ മതബോധന്ഗ്രന്ഥങ്ങളിലും (ഉദാ :പന്ത്രണ്ടാം ക്ലാസ്സ്, ക്രൈസ്തവ ജീവിതം സഭയിലും സമുഹത്തിലും. 69) അനുബന്ധ പഠനങ്ങളിലും (ഉദാ : ഡോ. മൈക്കിള്‍ കാരിമറ്റം, കത്തോലിക്കാ വിശ്ധാസവുംവെല്ലുവിളികളും) നല്‍കിക്കൊണ്ടിരിക്കുന്നത്
7,പന്ത്രണ്ടാം ക്ലാസ്സിലെ “ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും” എന്ന പാഠപുസ്തകം തയ്യാറാക്കിയ കാലഘട്ടത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ മതാത്മക കാഴ്ചപ്പാ ടുകളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്ന് നല്‍കിയ പ്രബോധനം, വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണകള്‍ക്ക് ഇടയാകുമെന്ന് മനസ്സിലാക്കുന്നതിനാല്‍ തിരുത്തി ഇസ്ലാം മതത്തെക്കുറിച്ച് ഇപ്രകാരമാണ് 2021 മുതലുള്ള പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്: “ആറാം നൂറ്റാണ്ടില്‍ സൗദി അറേബ്യായിലെ മക്കയില്‍ ജനിച്ച മുഹമ്മദ് നബിക്ക് ജ്രബീല്‍ എന്ന ദൈവദൂതന്‍ വഴി മുസ്ലീങ്ങളുടെ ദൈവമായ “ അള്ളാഹു നേരിട്ട ഓതിക്കൊടുത്തു എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന “ഖുറാന്റെ” അടിസ്ഥാനത്തില്‍ രൂപം കൊണ്ട മതമാണ് ഇസ്ലാം മതം. ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങള്‍. യഹൂദ ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍, ആചാരരീതികള്‍, ദൈവശാസ്ത്ര വീക്ഷണങ്ങള്‍ എന്നിവയില്‍ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഇസ്ലാം മതം പുലര്‍ത്തുന്നു.
ബൈബിളില്‍ വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തില്‍ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ അള്ളാഹു”. അതിനാല്‍ ഈ വിഷയത്തെക്കുറിച്ച് ഇനിയും ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുമല്ലോ.
ഫാ. തോമസ് മേല്‍വെട്ടത്ത്
വിശ്വാസപരിശീലന കമ്മീഷന്‍ സ്രെകട്ടറി
Comments