Foto

ആശയക്കുഴപ്പമുണ്ടാക്കുന്ന വിവാദങ്ങൾ അരുതെന്ന് ഫ്രഞ്ച് മെത്രാൻ സമിതി

ആശയക്കുഴപ്പമുണ്ടാക്കുന്ന വിവാദങ്ങൾ അരുതെന്ന് ഫ്രഞ്ച് മെത്രാൻ സമിതി

വത്തിക്കാൻ : പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ ഹെൽത്ത് പാസുകൾ വേണമെന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഗൗരവതരമായ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ഫ്രഞ്ച് മെത്രാൻ സമിതി.
ജൂലൈ 12നാണ് പൊതുഇടങ്ങളിൽ പ്രവേശിക്കാൻ ഹെൽത്ത് പാസോ കോവിഡ് ബാധിതനല്ലെന്ന സർട്ടിഫിക്കറ്റോ വേണമെന്ന നിയമം പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചത്. ജൂലൈ19ന് ഫ്രഞ്ച് പാർലിമെന്റ് ഈ നിയമം അനുശാസിക്കുന്ന ബിൽ പാസാക്കി. ഈ ബില്ലിനെതിരെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യഹൂദർക്ക് എതിരെ നാസികൾ ഏർപ്പെടുത്തിയ നിയമമായി പ്രതിഷേധക്കാർ ഈ നിയമത്തെ വ്യാഖ്യാനിക്കുന്നു. ഇത്തരം പ്രചരണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് മെത്രാൻ സമിതിയുടെ നിലപാട്. എന്നാൽ ഒരു മനുഷ്യനെന്ന നിലയിലുള്ള അന്തസ്സ് നിഷേധിക്കുന്ന നടപടികളും പാടില്ല. മനുഷ്യരുടെ എല്ലാ സ്വാതന്ത്ര്യങ്ങളും പരസ്പര പൂരകങ്ങളാണ്. ഓരോ മനുഷ്യനും മറ്റുള്ളവരോടു ഉത്തരാവാദിത്വമുള്ളവരാണെന്ന കാര്യവും മറക്കരുത്- മെത്രാൻ സമിതി സന്ദേശത്തിൽ തുടർന്നു പറയുന്നു.

Foto

Comments

leave a reply

Related News