Foto

എം.ടെക് (ഈവനിംഗ് കോഴ്‌സ്)

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍.

തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ എം.ടെക് (ഈവനിംഗ് കോഴ്‌സ്)

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാനവസരമുണ്ട്. ഓണ്‍ലൈന്‍ ആയാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം, പ്രിന്റെടുത്ത് താഴെ കാണുന്ന വിലാസത്തില്‍, ഒക്ടോബര്‍ 29ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഒക്ടോബര്‍ 30 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍,  നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അഡ്മിഷനെടുക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
പ്രഫസര്‍ & ഹെഡ്, 
ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസ്, കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
www.dtekerala.gov.in

Comments

leave a reply

Related News