Foto

IIT Summer Fellowship 2024

ഐ.ഐ.ടി. മദ്രാസിൽ സമ്മർ ഫെലോഷിപ്പ് ; ബിരുദ - ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം

 

ഐഐടി മദ്രാസിൽ ഈ വർഷത്തെ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, മാർച്ച് 31 ആണ്.സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിൻ്റെ കാലാവധി,2024 മെയ് 22 മുതൽ 2024 ജൂലൈ 21 വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 6000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

 

ആർക്കൊക്കെ അപേക്ഷിക്കാം

 ഐ .ഐ .ടി മദ്രാസ് ഒഴികെയുള്ള മറ്റ് അംഗീകൃത സർവകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എൻജിനീയറിംഗ്, സയൻസ്, ടെക്നോളജി, മാനവിക വിഷയങ്ങളിൽ ബിരുദം (ബി.ഇ., ബി.ടെക്., ബി.എസ്‌സി.) / ബിരുദാനന്തര ബിരുദം (എം.ഇ., എം.ടെക്., എം.എസ്‌സി., എം.എ., എംബിഎ) നേടിയ വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരമുള്ളത്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.iitm.ac.in

 

ഫോൺ

044-2257 8222

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply