കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 19 വരെ ദീർഘിപ്പിച്ചു. അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 19-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും കീം അപേക്ഷ സമർപ്പിക്കണം. ഫാർമസി കോഴ്സുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവരും കീം-2024 അപേക്ഷിക്കണം.ഓൺലൈൻ ആയി മാത്രമേ, അപേക്ഷിക്കാനാകൂ. നിർദ്ദിഷ്ട രേഖകൾ, അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ഒരു രേഖയും
പോസ്റ്റലായി അയക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments