Foto

മനുഷ്യപ്പറ്റുള്ള തൊഴിൽ മേഖല: പാപ്പയുടെ ചിന്തകൾ യാഥാർത്ഥ്യമാകുന്നു

മനുഷ്യപ്പറ്റുള്ള തൊഴിൽ മേഖല: പാപ്പയുടെ ചിന്തകൾ യാഥാർത്ഥ്യമാകുന്നു

വത്തിക്കാൻ സിറ്റി : കൂടുതൽ മനുഷ്യത്വമുള്ള ഒരു സമൂഹം രൂപപ്പെടുത്താൻ തൊഴിലാളി സംഘടനകളും ക്രൈസ്തവരായ ബിസിനസുകാരും ഒരുമിക്കുന്നു. ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തിന്റെ   പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള 45000 ബിസിനസ് സംരംഭകർ ട്രേഡ് യൂണിയൻ നേതാക്കളുമായി ചേർന്ന് ഒരു കോൺഫെഡറേഷന് രൂപം നൽകിക്കഴിഞ്ഞതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സാമൂഹികവും നീതിയാർന്നതുമായ വിധം ന്യായമായ വേതനം ഉറപ്പാക്കാനാണ് നിർദ്ദേശം. ഇതുമൂലം ഉൽപ്പാദനക്ഷമത  കൂടും. സമൂഹം സമത്വമാർന്ന വളർച്ച കൈവരിക്കുകയും ചെയ്യും.
    
ക്രൈസ്തവരായ ബിസിനസ് എക്‌സിക്യൂട്ടീവുകളുടെ എക്യുമെനിക്കൽ തലത്തിൽ പ്രവർത്തിക്കുന്ന യൂണിയാ പാക്ക് (UNIA PAC) എന്ന സംഘടനയും യൂറോപ്പിലെ ട്രേഡ് യൂണിയനുകളുടെ ഏകോപന സമിതിയായ ഇടിയുസിയും ചേർന്നാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രസ്താവന   പുറത്തിറക്കിയിട്ടുള്ളത്. തുച്ഛമായ വേതനം, തൊഴിലിലെ സുരക്ഷിതത്വമില്ലായ്മ, മോശമായ തൊഴിലിട സാഹചര്യങ്ങൾ, വ്യാജ സ്വയം തൊഴിൽ കരാറുകൾ എന്നിവയാണ് യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിലെ പുരോഗതിയുടെ മാതൃകകൾ. ഇതുമൂലം പത്ത് യൂറോപ്യൻ തൊഴിലാളികളിൽ ഒരാൾ വീതം  ദാരിദ്ര്യത്തിന്റെ നിഴലിലാണ്.
    
ഇത്തരമൊരു അവസ്ഥ അസ്വീകാര്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഫുൾ ടൈം   തൊഴിലാളികൾക്ക് അവരുടെ കുടുംബം പോറ്റാനുള്ള ന്യായമായ വേതനം നൽകണം. അധ്വാനത്തിന്റെയും തൊഴിലാളികളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള നടപടികൾ വേണം. കോവിഡാന്തര തൊഴിൽ മേഖല വെറുതെ സാധാരണ നിലയിലേക്ക് മടങ്ങുകയല്ല വേണ്ടത്. ജീവിതത്തിൽ വെല്ലുവിളി നേരിടുന്നവരെ ചേർത്തു പിടിക്കുന്ന മാറ്റമാണ് സമ്പദ് മേഖലയിൽ അനിവാര്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞത് പ്രസ്താവനയിൽ ഉദ്ധരിച്ചിട്ടുണ്ട്. സന്തോഷമുള്ള ഹൃദയത്തോടെ മനുഷ്യർക്ക് ജീവിക്കാനാവുന്ന വിധം മനുഷ്യപ്പറ്റുള്ള ഒരു സമൂഹ നിർമ്മിതിയെന്ന വിപ്ലവകരമായ ലക്ഷ്യമാണ് ലോകം കൈവരിക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു.
    
പൊതുനന്മയ്ക്കുവേണ്ടി കോവിഡ് കാലത്ത് ത്യാഗമനുഷ്ഠിക്കാൻ നാം ശീലിച്ചു. ഈ പരിശീലനം നമുക്ക് അനുഭവമാക്കി മാറ്റാം. ന്യായമായ വേതനത്തിനും  നല്ല തൊഴിലിട സാഹചര്യങ്ങൾക്കും വേണ്ടി   തൊഴിലാളി യൂണിയനുകളും സംരംഭകരും ഒരുമിച്ച് പ്രവർത്തിക്കണം. വേതനത്തിലുള്ള മാത്സര്യം  അന്തസ്സിന് നിരക്കുന്നതല്ല. എന്നാൽ ന്യായമായ വേതനമെന്ന അവകാശത്തിൽ നിന്ന് ആരെയും  പുറന്തള്ളാനും പാടില്ല - പ്രസ്താവന വ്യക്തമാക്കുന്നു.

 

Comments

  • Vijayaraj Biju SR
    28-08-2021 07:05 AM

leave a reply

Related News