Foto

ചിന്തകൾക്ക് ഒരാളുടെ വിധിയെ നിയന്ത്രിക്കാൻ സാധിക്കും:  മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ 

ചിന്തകൾക്ക് ഒരാളുടെ വിധിയെ നിയന്ത്രിക്കാൻ സാധിക്കും:  മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ 

തിരുവനന്തപുരം: ചിന്തകൾക്ക് ഒരാളുടെ വിധിയെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത ഗാനരചയിതാവുമായ കെ ജയകുമാർ ഐഎഎസ് അഭിപ്രായപ്പെട്ടു. 
കേരള നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ, ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരൻ ഡോ. സെബിൻ എസ് കൊട്ടാരം രചിച്ച " റീ ഡിസൈൻ ചെയ്യാം ചിന്തകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം കർമ്മം നിർവഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ചിന്തകൾ പലപ്പോഴും നമ്മൾ അല്ല നിയന്ത്രിക്കുന്നത്,  നമ്മളെയാണ് നിയന്ത്രിക്കുന്നത്.  ചിന്തകൾ അനിയന്ത്രിതമായി ഉണ്ടാകുന്നതാണ്. മുൻവിധികളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്നതാണ് പല ചിന്തകളും . ഒരുപാട് ജീവിത കഥകളിലൂടെ സംഭവങ്ങൾ പറഞ്ഞുകൊണ്ട്, ഒരുപാട് സാധാരണ ജീവിത സന്ദർഭങ്ങൾ ആവിഷ്കരിച്ചുകൊണ്ട് , എങ്ങനെ ചിന്തകളെ റീഡിസൈൻ ചെയ്ത് ഒരാൾക്ക് ആ വ്യക്തിയുടെ വിധിയെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് പറഞ്ഞു തരുന്ന പുസ്തകമാണ് ഡോ. സെബിൻ എസ് കൊട്ടാരം രചിച്ച " റീ ഡിസൈൻ ചെയ്യാം, ചിന്തകൾ " എന്ന പുസ്തകമെന്ന് കെ ജയകുമാർ അഭിപ്രായപ്പെട്ടു. 
ഓരോ സന്ദർഭത്തിലും നമ്മൾ എന്ത് ചിന്തിക്കുന്നു എന്നുള്ളതിന് പ്രാധാന്യമുണ്ട്. ഒരാൾ ജീവിതത്തിൽ ദുഃഖം വരുമ്പോൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. അയാളുടെ ചിന്തയാണ് അയാളെക്കൊണ്ട് അത് ചെയ്യിക്കുന്നത്. ഒരാൾ ജീവിതത്തിൽ ആകെ പ്രശ്നങ്ങളിൽ പെട്ട് ഒന്നും നടക്കാത്ത അവസ്ഥയിലും എന്തെങ്കിലും നടത്തിയിട്ടേ അടങ്ങൂ എന്ന് തീരുമാനിക്കുന്നതും ചിന്തയിലൂടെയാണ്. അപ്പോൾ,  ഏറ്റവും ബുദ്ധിമുട്ടുള്ള സന്ദർഭത്തിൽ എനിക്കിനി ബുദ്ധിമുട്ടൊന്നും നേരിടാൻ സാധ്യമല്ല എന്ന് ചിന്തിച്ച് ജീവിതം നിരാശയിൽ കൂപ്പുകുത്തുന്നത് ഒരു ചിന്ത. എന്തൊക്കെ സംഭവിച്ചാലുംഞാൻ ജീവിതത്തിൽ വിജയിച്ചിട്ടെ അടങ്ങൂ എന്ന് ചിന്തിച്ച് കർമ്മോൽസുഖരായി തീരുന്നത് മറ്റൊരു ചിന്തയുടെ പ്രതിഫലനമാണ്. രണ്ടും ചിന്തകളാണ്. അപ്പോൾ,  ചിന്തകളിലാണ് നമ്മുടെ ജീവിതത്തിൻറെ വിജയവും പരാജയവുമെല്ലാം കുടികൊള്ളുന്നത് എന്ന പരമമായ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പുസ്തകം. ചിന്തകളെ ശരിയായി നയിച്ചുകൊണ്ട്,  നമ്മുടെ അതിസങ്കീർണ്ണമായ മനസ്സിനെ നിയന്ത്രിക്കാൻ,  നേർവഴിക്ക് നടത്താൻ,  മറ്റുള്ളവരുടെ വികാരങ്ങളെ കൂടി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സാധിക്കുന്നത് മനുഷ്യജീവിതം മെച്ചപ്പെടുത്താൻ വഴികാട്ടുന്നതാണ് ഈ പുസ്തകം എന്നും കെ ജയകുമാർ വ്യക്തമാക്കി. 
ചിന്തകളെ ശരിയായ രീതിയിൽ ക്രമീകരിക്കാൻ ഉള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് ഈ പുസ്തകത്തിൻറെ കാതൽ എന്ന് പുസ്തകം ഏറ്റുവാങ്ങിയ ദൂരദർശൻ വാർത്താ വിഭാഗം മേധാവി അജയ് ജോയ് അഭിപ്രായപ്പെട്ടു.
ജീവിത അനുഭവങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തി ജീവിതത്തിൽ സന്തോഷവും വിജയവും നിറയ്ക്കാൻ വഴികാട്ടുന്നതാണ് " റീ ഡിസൈൻ ചെയ്യാം ചിന്തകൾ" എന്ന പുസ്തക മെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. രാജു എസ് അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ ഡോ. ജോബിൻ എസ് കൊട്ടാരം, ഫാ. ഗ്രിഗറി മേപ്പുറം എന്നിവർ പ്രസംഗിച്ചു. ഡോ. സെബിൻ എസ് കൊട്ടാരം മറുപടി പ്രസംഗം നടത്തി. ബിയോണ്ട് ബുക്സ് ആണ് പ്രസാധകർ. പുസ്തകങ്ങൾക്ക് ഫോൺ/9497216019

ഫോട്ടോ അടിക്കുറിപ്പ്
തിരുവനന്തപുരത്ത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ,
ഡോ. സെബിൻ എസ് കൊട്ടാരം രചിച്ച " റീ ഡിസൈൻ ചെയ്യാം ചിന്തകൾ" എന്ന പുസ്തകം കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാർ, IAS പ്രകാശിപ്പിക്കുന്നു. ഗ്രന്ഥകാരൻ ഡോ. സെബിൻ എസ് കൊട്ടാരം,  ദൂരദർശൻ വാർത്ത വിഭാഗം മേധാവി  അജയ് ജോയ്, കേരള സർവകലാശാല മന:ശാസ്ത്ര വിഭാഗം മുൻ മേധാവി  ഡോ.രാജു എസ്, എഴുത്തുകാരൻ ഡോ. ജോബിൻ എസ് കൊട്ടാരം, ഫാ. ഗ്രിഗറി മേപ്പുറം എന്നിവർ സമീപം

Comments

leave a reply

Related News