Foto

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്മരണിക :സ്റ്റാമ്പ് പ്രകാശനം

റോം / ഇറ്റലി: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്മരണിക സ്റ്റാമ്പിൻ്റെ പ്രകാശനമാണ് ഇറ്റലിയില്‍ നടന്നത്. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോൾഫോ ഉർസോ, തപാല്‍ വിഭാഗത്തിൻ്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി ഫൗസ്റ്റ ബെർഗമോട്ടോ, സെനറ്റർ മാർസെല്ലോ പെറ, സെനറ്റിന്റെ മുൻ പ്രസിഡൻ് എന്നിവരുടെ സാന്നിധ്യത്തിലായിരിന്നു പ്രകാശനം. "പോപ്പ് ബെനഡിക്ട് പതിനാറാമൻ", പാപ്പ പത്രോസിൻ്റെ സിംഹാസനത്തില്‍ സേവനം ചെയ്ത 2005 - 2013 വര്‍ഷങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും പാപ്പയുടെ മനോഹരമായ ചിത്രവും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 x 30 മില്ലിമീറ്റർ തപാൽ സ്റ്റാമ്പുകളിൽ 105,000 എണ്ണമാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.തപാൽ സ്റ്റാമ്പിനൊപ്പം, ബെനഡിക്ട് പതിനാറാമൻ്റെ ശവകുടീരത്തിൻ്റെ ചിത്രത്തോടുകൂടിയ പ്രത്യേക പോസ്റ്റ്മാർക്കും സര്‍ക്കാര്‍ അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. 

ഈ വർഷം ജനുവരി 31ന്  ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിൻ്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗവും ആരംഭിച്ചിരുന്നു. പാപ്പ ദിവംഗതനായി ഒരു മാസം തികഞ്ഞ വേളയിലായിരിന്നു സ്റ്റാമ്പ് പ്രകാശനം. 2022 ഡിസംബർ 31-ന്  95-ാമത്തെ വയസ്സിലാണ് തിരുസഭ കണ്ട  വലിയ ദൈവശാസ്ത്രജ്ഞനിൽ ഒരാളായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News