Foto

സമുദായ സംഘടനയുടെ പ്രഥമ പ്രസിഡന്റിന്റെ ഓർമ്മദിനം

സമുദായ സംഘടനയുടെ പ്രഥമ പ്രസിഡന്റിന്റെ ഓർമ്മദിനം

സമുദായത്തിനും രാഷ്ട്രത്തിന്നും വിശിഷ്ട സേവനം ചെയ്ത മഹാത്മാവാണ് ഷെവലിയർ കെ.ജെ. ബർലി.1899 ൽ -ഫോർട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കൽ തറവാട്ടിൽ ജനിച്ചു.19-ാം വയസിൽ വന്ദേമാതരം ക്ലബ് രൂപികരിച്ചു.അന്ന് കൊച്ചി ബ്രട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. ബ്രട്ടീഷ് പട്ടാളം വന്ദേമാതരം ക്ലബിന്റെ ബോർഡും ഓഫീസും നശിപ്പിച്ചു.ഇത് യുവാവായ ബർലിയെ കൂടുതൽ കർമ്മധീരനാക്കി.1928ൽ മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശാഖ കൊച്ചിയിൽ സ്ഥാപിച്ച് ബ്രട്ടീഷുകാർക്കെതിരെ സമരമാരംഭിച്ചു.ഇതോടൊപ്പം ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് മദ്യ വിരുദ്ധ പ്രവർത്തനങ്ങളും തുടങ്ങി. കൊച്ചി രാജ്യത്തെ ആദ്യ മദ്യവിമുക്തപ്രദേശമായി. ഈ വിവരം അറിഞ്ഞ ഗാന്ധി 1934-ൽ ഫോർട്ടുകൊച്ചി സന്ദർശിച്ചു. പട്ടാളം ബർളിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കുറെക്കാലം ഒളി പ്രവർത്തനം നടത്തി.10 വർഷം ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയിൽ കൗൺസിലറും ചെയർമാനുമായിരുന്നു. അദേഹത്തിന്റെ ഭാര്യ ആനിയും കൗൺസിലറായിരുന്നു.1972 ൽ സമുദായ മുന്നേറ്റത്തിനായി കെ എൽ സി എ രൂപീകരിച്ചു. നീണ്ട13 വർഷം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു.1974ൽ സഭ ഷെവലിയർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. 2002 ഓഗസ്റ്റ് 11 ന് നൂറ്റിമൂന്നാമത്തെ വയസിൽ കെ.ജെ ബർലി അന്തരിച്ചു

കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടെ പിന്തുണയോടും കൂടി രൂപത തലത്തിൽ പ്രവർത്തിച്ചുവന്നിരുന്ന കേരള അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെഎൽസിഎ രൂപീകരിക്കപ്പെട്ടു. 1972 മാർച്ച് 26 ന് എറണാകുളത്ത് ചേർന്ന രൂപത കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗം ആണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച് ബിഷപ്പ് ഡോ ജോസഫ് കേളന്തറയാണ് ഉദ്ഘാടനം നിർവഹിച്ചത്.പ്രസിഡന്റ് ആയി ഷെവ കെ ജെ ബെർളിയെയും  ജനറൽ സെക്രട്ടറിയായി ഇ പി ആന്റണിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. (1925-ൽ26  മത്തെ വയസ്സിൽ ബർലി മാഷ് കൊച്ചിയിൽ ആദ്യത്തെ കോൺഗ്രസ് കമ്മിറ്റി രൂപികരിച്ചു1927  ൽ ഗാഡി ജീയുടെ ആഹ്വാന പ്രകാരം ഫോർട്ടുകൊച്ചിയിൽ ആദ്യത്തെ സമ്പൂർണ്ണമദ്യ നിരോധനത്തിന് നേതൃത്വം നൽകി)

Comments

leave a reply

Related News