Foto

ക്‌നാനായ സമുദായ  സഭാത്മക വളര്‍ച്ച : സെമിനാര്‍ സംഘടിപ്പിച്ചു

ക്‌നാനായ സമുദായ  സഭാത്മക വളര്‍ച്ച : സെമിനാര്‍ സംഘടിപ്പിച്ചു
രാജപുരം (കാസര്‍ഗോഡ്) : കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ  പങ്കാളിത്തത്തോടെ രാജപുരം ഫൊറോനയിലെ സമുദായ സംഘടനകളുടെ ഫൊറോന-യൂണിറ്റ് ഭാരവാഹികള്‍ക്കായി സമുദായത്തിന്റെ സഭാത്മകവളര്‍ച്ചയെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. രാജപുരം തിരുക്കുടുംബ പാരിഷ് ഹാളില്‍ കെ.സി.സി ഫൊറോന പ്രസിഡന്റ് ജെയിംസ് ഒരപ്പാങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. യു.കെയിലെ പ്രവാസികളുടെ സാഹചര്യങ്ങളെക്കുറിച്ചും മിഷനുകളെക്കുറിച്ചും ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍ വിഷയാവതരണം നടത്തി. ഫൊറോന സെക്രട്ടറി സിജു ചാമക്കാല, ഫിലിപ്പ് കൊട്ടോടി എന്നിവര്‍ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നായി 190 പേര്‍ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് സമുദായ സംബന്ധമായ വിഷയങ്ങളില്‍ സംശയനിവാരണം നടത്തി.

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ രാജപുരം ഫൊറോനയിലെ സമുദായ സംഘടനാ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബേബി കട്ടിയാങ്കല്‍, ജെയിസ് ഒരപ്പാങ്കല്‍, സിജു ചാമക്കാല, ഫിലിപ്പ് കൊട്ടോടി തുടങ്ങിയവര്‍ സമീപം. 

Comments

leave a reply

Related News