മത്സ്യത്തൊഴിലാളികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ( കെഎല്‍സിഎ)
കേരളത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി. സംരക്ഷണം നല്‍കേ അധികാരകേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ അതിക്രമങ്ങള്‍ ഉാകുന്നത് എന്നത് ഗൗരവകരമായ കാര്യമാണ്. പാരിപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്‍ വലിച്ചെറിഞ്ഞുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന് പിന്തുണ നല്‍കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ നഗരസഭ മത്സ്യവില്പന നടത്തിയിരുന്ന സ്ത്രീയുടെ മീന്‍ വലിച്ചെറിഞ്ഞ് നാശനഷ്ടപ്പെടുത്തിയ സംഭവത്തിലും നടപടി അനിവാര്യമാണ്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി കൈക്കാള്ളാന്‍ ഭരണകൂടം തയ്യാറാകണം.
സാധാരണഗതിയില്‍ ഇത്തരം സംഭവം ഉാകുമ്പോള്‍ സ്വമേധയാ നടപടിയെടുക്കാന്‍ തയ്യാറായി വരുന്നകമ്മീഷനുകളും, ഇൗ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. കേരളത്തില്‍ വളരെയധികം പിന്നാക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കാള്ളാത്ത പക്ഷം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടയി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.
video courtesy: KERALA KAUMUDI
Comments