Foto

തീരവാസികളുടെ അവകാശസമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറിൽ

തീരവാസികളുടെ അവകാശസമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം
ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറിൽ

കൊച്ചി: തീരദേശവാസികളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോൾ അതിനെതിരെ
മുഖം തിരിക്കുന്ന ഭരണാധികാരികൾക്ക് ശക്തമായ താക്കീതാണ് കേരളത്തിലുടനീളം നടക്കുന്ന ഈ പ്രതിഷേധസമരങ്ങളെന്ന്  വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് നടക്കുന്ന തീരസംരക്ഷണ
സമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്റെ നേതൃത്വത്തിൽ
എറണാകുളം
വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച
 പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികൾ ഒറ്റക്കല്ല എന്ന് ഓർമപ്പെടുത്താനാണ് കേരളത്തിലെ ലത്തീൻ കത്തോലിക്ക സമുദായം ഈ പ്രതിഷേധങ്ങൾ കൊണ്ട് ആഗ്രഹിക്കുന്നത്. നീതി നൽകാൻ തീരുമാനമെടുക്കുന്ന സ്ഥലങ്ങളിൽ തീരവാസികൾക്ക് വേണ്ടി വാദിക്കാൻ ആളുകളുടെ എണ്ണം കുറഞ്ഞു എന്ന കാരണത്താൽ നീതി നിഷേധിക്കുന്നത് ദുഃഖകരമാണ്. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമെന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത് എന്നത് മറക്കരുത്. മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാനായിട്ടില്ല.
വികസനത്തിന് വേണ്ടി പള്ളിയും ശിമിത്തേരിയും വിട്ടു കൊടുത്ത പാരമ്പര്യമുള്ള ലത്തീൻ സമുദായം ആ ത്യാഗം ഇന്നും തുടരുകയാണ്. കോതാട് ചേന്നൂർ പാലത്തിന് വേണ്ടി അധികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് കോതാട് പള്ളിയുടെ ശിമിത്തേരി പൊളിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ജീവനും തൊഴിലിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് തീരജനത നടത്തുന്ന സമരങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ അധികാരികൾക്ക്
 എത്ര നാൾ മുന്നോട്ട് പോകാനാവുമെന്ന് ചിന്തിക്കേണ്ടിയിരിക്കുമെന്നും ആർച്ച്ബിഷപ് ചോദിച്ചു. നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ ഉണ്ടാകണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് ആർച്ച്ബിഷപ് നീതിജ്വാല തെളിയിച്ചു.

അതിരൂപത
വികാരി ജനറൾ മോൺ.മാത്യു കല്ലിങ്കൽ അധ്യക്ഷനായിരുന്നു.
അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ
ഫാ. ഫ്രാൻസീസ് സേവ്യർ താന്നിക്കപ്പറമ്പിൽ
ആമുഖ പ്രഭാഷണം നടത്തി.വികാരി
 ജനറൾ മോൺ.മാത്യു ഇലഞ്ഞിമറ്റം,ചാൻസലർ ഫാ.എബിജിൻ അറക്കൽ,
കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെഎൽസിഎ
സംസ്ഥാന
ജനറൽ സെക്രട്ടറി
അഡ്വ. ഷെറി ജെ തോമസ്,
അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.
മാർട്ടിൻ തൈപറമ്പിൽ , അസി.ഡയറക്ടർ
പി.എം. ബെഞ്ചമിൻ , ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ.പോൾസൻ സിമേന്തി,
 അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ്
നാനാട്ട്,
കെഎൽ എം
സംസ്ഥാന പ്രസിഡന്റ്
ബാബു തണ്ണിക്കോട്ട്,
കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്
കെഎൽസിഎ അതിരൂപത ജനറൽ സെക്രട്ടറി
റോയ് പാളയത്തിൽ
കെസിവൈഎം ജനറൽ സെക്രട്ടറി രാജീവ് പാട്രിക് ,  അല്മായസംഘടന
ഭാരവാഹികളായ റോക്കി രാജൻ, ഗ്ലാഡിസ് തമ്പി ,അലക്സ് ആട്ടുള്ളിൽ,
ബിജു പുത്തൻപുരക്കൽ,
മിനി ആന്റണി എന്നിവർ പ്രസംഗിച്ചു.

Foto

Comments

leave a reply

Related News