ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ ആര്‍.ജി.സി.ബി. (രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) ഈ അധ്യയന വര്‍ഷത്തിലേക്കുള്ള ഫുള്‍ടൈം എം.എസ് സി ബയോടെക്‌നോളജി കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ആകെ 20 സീറ്റുകളാണുള്ളത്.നാലു സെമസ്റ്ററായുള്ള രണ്ടുവര്‍ഷത്തെ കോഴ്‌സില്‍ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് ഡി.എന്‍.എ. പ്രൊഫൈലിങ് സ്‌പെഷലൈസേഷനുകളുണ്ട്.
ഓണ്‍ലൈനായിട്ടാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പണത്തിന് ജൂണ്‍ 30 വരെ സമയമുണ്ട്.പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്‌റ്റൈപന്‍ഡായി ലഭിക്കുന്നതാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
അറുപതു ശതമാനം മാര്‍ക്കോടെയോ തത്തുല്യേ
ഗ്രേഡോടെയോ സയന്‍സ് അഥവാ എന്‍ജിനീയറിങ്/മെഡിസിന്‍ ബിരുദവും GAT-B സ്‌കോറുമുള്ളവര്‍ക്കാണ്, അവസരം. അപേക്ഷിക്കാം. പട്ടികജാതി-വര്‍ഗ്ഗ- ഒ.ബി.സി-എന്‍.സി.എല്‍/ ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് യോഗ്യത പരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്.അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും നിലവില്‍
കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
https://rgcb.res.in
Comments