Foto

അമേഠിയിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ (ആർ.ജി.ഐ.­പി.റ്റി.) എം.ബി.എ.

അമേഠിയിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ (ആർ.ജി.ഐ.­പി.റ്റി.) എം.ബി.എ.

ഉത്തർപ്രദേശിൽ അമേഠിയിൽ സ്ഥിതി ചെയ്യുന്ന രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർ.ജി.ഐ.­പി.റ്റി.) എം.ബി.എ. പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിവിധ സ്പെഷ്യലൈസേഷനോടെയുള്ള ജനറൽ എം.­ബി.എ., ബിസിനസ് അനലറ്റിക്സ് എം.ബി.എ., എന്നീ പ്രോഗ്രാമുകളാണുള്ളത്. നിലവിൽ ബിരുദം പൂർത്തീകരിച്ചവർക്കും ഇപ്പോൾ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ സമർപ്പണത്തിന്,

മേയ് 30 വരെ സമയമുണ്ട്.

വിവിധ സ്പെഷ്യലൈസേഷനുകൾ

മാർക്കറ്റിങ്

ഫിനാൻസ്

എച്ച്.ആർ.

ഓപ്പറേഷൻസ് 

എനർജി മാനേജ്മെന്റ്

 

അടിസ്ഥാന യോഗ്യത

ജനറൽ എം.ബി.എ.ക്ക് അംഗീകൃത സർവകലാശാലയിൽനിന്നും 50 ശതമാനം മാർക്കോടെയുള ബിരുദം വേണം. എം.ബി.എ. (ബിസിനസ് അനലറ്റിക്സ്) പ്രവേശനത്തിന് ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനിയിങ്/ടെക്നോളജി ബാച്ചിലർ ബിരുദം അല്ലെങ്കിൽ ഏതെങ്കിലുംവിഷയത്തിൽ ബി.എസ്‌സി./ബി.കോം/ബി.സി.എ./ബി.എ. (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ബിരുദം വേണം. ബിരുദപ്രോഗ്രാമിൽ 50 ശതമാനം മാർക്ക് നിർബന്ധമായും വേണം. അല്ലെങ്കിൽ ഇരു പ്രോഗ്രാമുകൾക്കും

സി.പി.ഐ. 5. മതി.

 

അധികയോഗ്യത

രണ്ടു മാനേജുമെന്റ്പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് സാധുവായ കാറ്റ് 2021/XAT 2022/സിമാറ്റ് 2022/ജിമാറ്റ് 2021/2022/മാറ്റ് 2022 സ്കോർ വേണം. എന്നാൽ ഈ സ്കോർ ഇല്ലാത്തവർക്ക് 10, 12 ക്ലാസുകളിൽ 65 ശതമാനം മാർക്കും ബിരുദ പ്രോഗ്രാമിൽ 65 ശതമാനം മാർക്കോ സി.പി.ഐ. 6.5 ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://rgipt.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News